scorecardresearch

ദിവസം മൂന്നുനേരം 20 മിനിറ്റ് വ്യായാമം, സൂര്യപ്രകാശമേറ്റുള്ള കുളി; പ്രമേഹം അകറ്റാനുള്ള മാർഗങ്ങൾ

ഓരോ വർക്ക്ഔട്ടും ഭക്ഷണത്തിന് മുൻപായിരിക്കണം. അതായത്, പ്രഭാതഭക്ഷണത്തിനോ, ഉച്ച ഭക്ഷണത്തിനോ, അത്താഴത്തിനോ മുൻപായിരിക്കണം വ്യായാമം

ദിവസം മൂന്നുനേരം 20 മിനിറ്റ് വ്യായാമം, സൂര്യപ്രകാശമേറ്റുള്ള കുളി; പ്രമേഹം അകറ്റാനുള്ള മാർഗങ്ങൾ

പ്രമേഹം ഇന്ന് ലോകത്തിൽ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്നൊരു രോഗാവസ്ഥയാണ്. അവയവങ്ങളും ഗ്രന്ഥികളും ആരോഗ്യത്തോടെ നിലനിർത്താൻ എപ്പോഴും ആക്ടീവായിരിക്കണമെന്ന് വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. വ്യായാമം ഇൻസുലിൻ ഉത്പാദനവും ഓക്‌സിഡേറ്റീവ് എൻസൈമുകളും വർധിപ്പിക്കുകയും മിറ്റോകോൺഡ്രിയൽ സാന്ദ്രതയും ശ്വാസകോശത്തിന്റെ പ്രവർത്തനവും, കാർഡിയോവാസ്‌കുലർ പ്രവർത്തനവും മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള രോഗപ്രതിരോധ സംവിധാനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഡോ.മിക്കി മേത്ത പറഞ്ഞു.

മേത്തയുടെ അഭിപ്രായത്തിൽ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഒരാൾ ഒരു ദിവസം വ്യയാമം 20 മിനിറ്റ് വീതം മൂന്നു തവണ ചെയ്യണം. ”ഓരോ വർക്ക്ഔട്ടും ഭക്ഷണത്തിന് മുൻപായിരിക്കണം. അതായത്, പ്രഭാതഭക്ഷണത്തിനോ, ഉച്ച ഭക്ഷണത്തിനോ, അത്താഴത്തിനോ മുൻപായിരിക്കണം വ്യായാമം,” അദ്ദേഹം പറഞ്ഞു. സ്ട്രെച്ചിങ്, കോൺട്രാക്ടിങ്, ബോഡിവെയ്‌റ്റ് ട്രെയിനിങ് തുടങ്ങിയ വളരെ ലളിതമായ വ്യായാമങ്ങൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

ട്വിസ്റ്റിങ്, സൈഡ് ബെൻഡിങ്, ഫോർവേഡ് ബെൻഡിങ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യാമെന്ന് ഡോ.മേത്ത നിർദേശിച്ചു. മണ്ഡൂകാസന, വജ്രാസന, പവൻ മുക്താസന, പശ്ചിമോത്താനാസന, അർദ്ധ മത്സ്യേന്ദ്രാസന, സർവാംഗാസന, ഹലാസന, മയൂരാസന തുടങ്ങിയ യോഗാസനങ്ങളും പരിശീലിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂര്യനമസ്കാരവും നല്ലതാണ്. ഇത് മെറ്റബോളിസം സന്തുലിതമാക്കുന്നു. അനുലോം-വിലോം, ബ്രഹ്മരി പോലുളള ധാരാളം പ്രാണായാമം പ്രമേഹത്തെ അകറ്റാൻ സഹായിക്കുന്നു. എല്ലാ ദിവസവും മൂന്നു നേരം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതുകൂടാതെ, രാവിലെ സൂര്യപ്രകാശമേറ്റുള്ള കുളി സെറോടോണിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ പ്രകൃതിദത്ത ഊർജ സ്രോതസ് രോഗങ്ങളെ നേരിടാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ, വിശ്രമവും രാത്രിയിൽ നല്ല ഉറക്കവും പ്രധാനമാണ്.

”ഒരു ദിവസം 3 തവണ വ്യായാമം ചെയ്യാൻ ഓർമ്മിക്കുക. മൂന്നാം തവണ ഒരു നടത്തമോ അല്ലെങ്കിൽ നീന്തൽ അല്ലെങ്കിൽ സൈക്ലിങ് അല്ലെങ്കിൽ സ്ലോ ജോഗിങ് എന്നിവയാകാം. ഒന്നിനും കഴിഞ്ഞില്ലെങ്കിൽ മസാജ് ചെയ്യുക. അതായത് ചൂടുവെള്ളത്തിൽ ഒരു നീണ്ട കുളി. അതിനിടയിൽ സ്വയം സ്ക്രബ് ചെയ്യുക, മസാജ് ചെയ്യുക. പ്രമേഹത്തെ ചെറുക്കുന്നതിനുള്ള ഒരു മാർഗമാണിത്,” ഡോ.മേത്ത പറഞ്ഞു.

”വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സമീകൃതാഹാരവും വേണം. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. മധുര പലഹാരങ്ങൾ ഒരിക്കലും മോശമല്ലെന്നതും ഒരാൾ മനസിലാക്കണം. മധുരപലഹാരങ്ങൾ വിവേകത്തോടെ കഴിക്കുക. ഈന്തപ്പഴം പോലുള്ള പ്രകൃതിദത്ത മധുരത്തിലേക്ക് മാറുക,” ഡോ.മേത്ത നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Exercise thrice a day for 20 minutes expert shares mantra to beat diabetes