/indian-express-malayalam/media/media_files/2025/10/16/sugar-2025-10-16-11-31-36.jpg)
മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് നമ്മുടെ ഹൃദയം, കരൾ, മസ്തിഷ്കം എന്നിവയെ നിശബ്ദമായി ബാധിക്കുമെന്ന് എൻഡോക്രൈനോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
/indian-express-malayalam/media/media_files/2025/09/08/diabetes-2025-09-08-16-14-21.jpg)
പ്രമേഹവും അനുബന്ധ പ്രശ്നങ്ങളും
പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇത് പ്രമേഹം നിയന്ത്രിക്കുന്നത് പ്രയാസകരമാക്കും. കൃത്യമായി നിയന്ത്രിക്കാത്ത പ്രമേഹം കണ്ണ്, വൃക്ക, നാഡികൾ എന്നിവയെ തകരാറിലാക്കാം.
/indian-express-malayalam/media/media_files/2025/11/14/breast-cancer-2025-11-14-14-08-30.jpg)
അർബുദ സാധ്യത
പഞ്ചസാര നേരിട്ട് കാൻസറിന് കാരണമാകുന്നില്ലെങ്കിലും, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിനകത്തെ വീക്കത്തിനും കാരണമാകുന്നു. ഇത് കാൻസർ വരാനുള്ള സാധ്യത 60% മുതൽ 95% വരെ വർദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/12/31/heart-attack-2025-12-31-10-37-25.jpg)
ഹൃദ്രോഗവും പക്ഷാഘാതവും
പഞ്ചസാര അമിതമാകുമ്പോൾ ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും വർദ്ധിക്കുകയും നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു. ഇത് രക്തധമനികളിൽ തടസ്സമുണ്ടാക്കി ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം.
/indian-express-malayalam/media/media_files/2025/12/04/fatty-liver-2025-12-04-12-07-24.jpg)
ഫാറ്റി ലിവർ
പഞ്ചസാരയിലുള്ള ഫ്രക്ടോസിനെ സംസ്കരിക്കാൻ കരളിന് വലിയ അധ്വാനം ആവശ്യമാണ്. അമിതമാകുമ്പോൾ ഇത് കരളിൽ കൊഴുപ്പായി അടിഞ്ഞുകൂടുകയും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/09/15/obesity-2025-09-15-11-07-55.jpg)
അമിതവണ്ണം
മധുരമുള്ള ഭക്ഷണങ്ങളിൽ കലോറി കൂടുതലാണെങ്കിലും വിശപ്പ് കുറയ്ക്കാൻ അവയ്ക്ക് കഴിയില്ല. ഇത് കൂടുതൽ ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുകയും ശരീരഭാരം അനിയന്ത്രിതമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/bJr53D9HBTnMcY1WGJse.jpg)
വൃക്കരോഗങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വൃക്കകൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാവധാനം തകരാറിലാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us