scorecardresearch

മെലിയാൻ ഈ 6 ശീലങ്ങൾ, കൊഴുപ്പ് ഉരുക്കാൻ ഒഴിവാക്കിയത് 5 ഭക്ഷണങ്ങൾ; യുവ എൻജിനീയറുടെ ഫിറ്റ്നസ് രഹസ്യം

വണ്ണം കുറയ്ക്കാൻ അദ്ദേഹം ഒഴിവാക്കിയ 5 ഭക്ഷണങ്ങളെക്കുറിച്ചും, കൃത്യമായി പിന്തുടരുന്ന 6 ശീലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്

വണ്ണം കുറയ്ക്കാൻ അദ്ദേഹം ഒഴിവാക്കിയ 5 ഭക്ഷണങ്ങളെക്കുറിച്ചും, കൃത്യമായി പിന്തുടരുന്ന 6 ശീലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്

author-image
Health Desk
New Update
weight loss

കംപ്യൂട്ടറിന് മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന പ്രൊഫഷണലുകൾക്ക് ഫിറ്റ്‌നസ് നിലനിർത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ, എൻജിനീയറിൽനിന്ന് ഫിറ്റ്‌നസ് കോച്ചായി മാറിയ റെഗ്ഗി റൈറ്റ്, തിരക്കിട്ട ജോലിത്തിരക്കിനിടയിലും മെലിഞ്ഞ ശരീരം നിലനിർത്തുന്നത് എങ്ങനെയെന്ന് വിശദീകരിച്ചിട്ടുണ്ട്. സ്ഥിരതയും ലളിതമായ ശീലങ്ങളുമാണ് തന്റെ വിജയമെന്ന് അദ്ദേഹം പറയുന്നു. 

Advertisment

വണ്ണം കുറയ്ക്കാൻ അദ്ദേഹം ഒഴിവാക്കിയ 5 ഭക്ഷണങ്ങളെക്കുറിച്ചും, കൃത്യമായി പിന്തുടരുന്ന 6 ശീലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ദിവസവും 40 മണിക്കൂറിലധികം ജോലി ചെയ്യുന്ന ഒരാൾക്ക് പ്രചോദനം കുറഞ്ഞാലും തന്റെ ശീലങ്ങൾ സ്ഥിരമായി പാലിക്കുന്നതാണ് ഫലം കാണുന്നതെന്ന് റെഗ്ഗി റൈറ്റ് പറയുന്നു.

Also Read: ഒരു കപ്പ് കട്ടൻ കാപ്പിയിലേക്ക് മാറൂ; ഗുണങ്ങൾ ഒരുപാടുണ്ട്

1. പ്രഭാത വ്യായാമം മുടക്കരുത്

ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്തുക. ദിവസം മുഴുവൻ ക്ഷീണിച്ച ശേഷം വർക്കൗട്ട് ഒഴിവാക്കാനുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നു. പ്രഭാതത്തിലെ പരിശീലനം ഒരിക്കലും മുടങ്ങരുത്. 

2. ഭക്ഷണക്രമം ലളിതമാക്കുക

ഓരോ ആഴ്ചയും 3-4 തരം ഭക്ഷണങ്ങൾ മാത്രം ആവർത്തിച്ച് കഴിച്ചുകൊണ്ട് റെഗ്ഗി തന്റെ ഭക്ഷണ കാര്യങ്ങൾ ലളിതമാക്കി. ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീനും പച്ചക്കറികളും സന്തുലിതമായി ഉൾപ്പെടുത്തുന്ന ഈ രീതി, വിശപ്പിനെ നിയന്ത്രിക്കാനും രാത്രിയിലെ അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു.

Also Read: കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹമുണ്ടോ? ഈ 'പോഷകം' കഴിക്കാൻ മറക്കരുത്

3. പ്രോട്ടീനും പച്ചക്കറികളും നിർബന്ധം

ഓരോ ഭക്ഷണത്തിലും ഏകദേശം 40-50 ഗ്രാം പ്രോട്ടീനും, പച്ചക്കറികളും അദ്ദേഹം ഉറപ്പാക്കി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്നു.

4. ആസക്തി വരുമ്പോൾ വെള്ളം കുടിക്കും

ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ഉടൻ 300-400 മില്ലി വെള്ളം കുടിച്ച് 10 മിനിറ്റ് കാത്തിരിക്കും. മിക്ക ആസക്തികളും ഈ സമയത്ത് ഇല്ലാതാകും. ഈ ലളിതമായ ശീലം അനാവശ്യ കാലറികൾ ഒഴിവാക്കാൻ ഏറെ ഫലപ്രദമാണ്.

5. ദൈനംദിന ചലനങ്ങൾ വർധിപ്പിക്കുക

നടക്കാൻ പ്രത്യേകം സമയം നീക്കിവെക്കുന്നതിന് പകരം, ദൈനംദിന കാര്യങ്ങളിൽ തന്നെ നടത്തം ഉൾപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഫോൺ വിളിക്കുമ്പോൾ നടക്കുക, കാർ കുറച്ചകലെ പാർക്ക് ചെയ്തശേഷം നടക്കുക, ജോലിക്കിടയിൽ ചെറിയ ഇടവേളകളിൽ നടക്കുക എന്നിവയിലൂടെ ആയിരക്കണക്കിന് ചുവടുകൾ അധികമായി നടന്നുതീർക്കുന്നു.

Also Read: കാൻസർ തടയണോ? ഇന്നു തന്നെ ഈ പഴം കഴിച്ചു തുടങ്ങൂ

6. രാത്രി വൈകിയുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുക

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നത് റെഗ്ഗി പൂർണ്ണമായും നിർത്തുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, ഉറക്കം കൂടുതൽ ആഴമുള്ളതാക്കാനും, അതുവഴി രാത്രി വൈകിയുള്ള അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു.

വണ്ണം കുറയ്ക്കാൻ ഒഴിവാക്കിയ 5 ഭക്ഷണങ്ങൾ

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയാനായി, കാലറി കൂടുതലുള്ള 5 വിഭവങ്ങളെ അദ്ദേഹം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി നിർത്തി.

  • പഞ്ചസാര ചേർത്ത പാനീയങ്ങൾ
  • എണ്ണയിൽ വറുത്ത പലഹാരങ്ങൾ
  • പേസ്ട്രികൾ
  • മധുരപലഹാരങ്ങൾ
  • സംസ്കരിച്ച ലഘുഭക്ഷണങ്ങൾ

വറുത്തതിന് പകരം എയർ ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ, മധുരത്തിന് പകരം പ്രോട്ടീൻ അധിഷ്ഠിതമായ മധുരപലഹാരങ്ങൾ, ലഘുഭക്ഷണമായി നട്സ് എന്നിവ ശീലമാക്കി. ചെറിയ, സ്ഥിരമായ ഈ ശീലങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രജനീകാന്തിന് 75 വയസ്; ഈ 5 ഭക്ഷണങ്ങൾ തൊടാറില്ല, സൂപ്പർ സ്റ്റാറിന്റെ ആരോഗ്യ രഹസ്യം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: