/indian-express-malayalam/media/media_files/2025/11/17/idli-poha-2025-11-17-11-00-06.jpg)
Source: Freepik
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും എന്തുകൊണ്ടാണ് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. രാവിലെയോ രാത്രി വൈകിയോ മാത്രമായിരിക്കില്ല നിങ്ങൾക്ക് ക്ഷീണം തോന്നുന്നത്. അതിനു കാരണം, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയായിരിക്കാം.
പല ഇന്ത്യൻ ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ദൈനംദിന ഉപഭോഗം ആരോഗ്യകരമായ പരിധിക്കപ്പുറത്തേക്ക് പോകുമെന്നും ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും പ്രമേഹം, ശരീരഭാരം, ക്ഷീണം തുടങ്ങിയ ദീർഘകാല അപകടസാധ്യതകൾക്ക് കാരണമാകുമെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റായ ഡോ. സപ്തർഷി ഭട്ടാചാര്യ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Also Read: കരൾ സുരക്ഷിതമാക്കാം; ഈ വൈറ്റമിൻ ഫാറ്റി ലിവർ രോഗം തടയും
പഞ്ചസാരയെക്കുറിച്ച് പറയുമ്പോൾ സാധാരണയായി ജിലേബി, ഗുലാബ് ജാമുൻ, ലഡ്ഡു പോലുള്ള മധുരപലഹാരങ്ങളെയാണ് നമ്മൾ ഓർക്കുന്നത്. എന്നാൽ മധുരപലഹാരങ്ങളിൽ മാത്രമല്ല പഞ്ചസാര, നമ്മുടെ ദൈനംദിന ഭക്ഷണങ്ങളിൽ പലതിലും ഇത് നിശബ്ദമായി ഒളിഞ്ഞിരിക്കുന്നു. പ്രഭാതഭക്ഷണ വിഭവങ്ങൾ മുതൽ ലഘുഭക്ഷണങ്ങളിലും പാനീയങ്ങളിലും വരെ, മറഞ്ഞിരിക്കുന്ന പഞ്ചസാരകൾ ദൈനംദിന ഉപഭോഗത്തിന്റെ പരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നു. ഇത് പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുന്നതിനും പ്രമേഹം, ശരീരഭാരം, ക്ഷീണം തുടങ്ങിയ ദീർഘകാല അപകടസാധ്യതകൾക്കും കാരണമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രഭാതഭക്ഷണങ്ങൾ: പഞ്ചസാര ചേർത്ത ചായ, ഫ്ലേവർഡ് കോൺഫ്ലേക്കുകൾ, അല്ലെങ്കിൽ മധുരമുള്ള തൈര് തുടങ്ങിയവ ദിവസം 3–5 ടീസ്പൂൺ പഞ്ചസാര നൽകുന്നു. ഇഡ്ഡലിയോ ഉപ്പുമാവോ പോലും കെച്ചപ്പ് അല്ലെങ്കിൽ പഞ്ചസാര ചേർത്ത പായ്ക്ക് ചെയ്ത ചട്ണികളുമായി കഴിക്കുമ്പോൾ പ്രശ്നക്കാരായി മാറും.
Also Read: വയറിലെ കൊഴുപ്പ് ഉരുക്കാം, അരക്കെട്ട് ഒതുക്കി അഴകുള്ളതാക്കാം; ഈ വഴികൾ നോക്കൂ
ലഘുഭക്ഷണങ്ങൾ: പായ്ക്കറ്റിൽ ലഭിക്കുന്ന നാംകീനുകൾ, ബിസ്‌ക്കറ്റുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ബൺസ് പോലുള്ള ബേക്കറി ഇനങ്ങൾ എന്നിവയിൽ പലപ്പോഴും ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഗ്രേവികൾ: ബട്ടർ ചിക്കൻ, പനീർ ബട്ടർ മസാല, അല്ലെങ്കിൽ കുറുമ പോലുള്ള പല റെസ്റ്ററന്റ് ശൈലിയിലുള്ള കറികളിലും സോസുകളും തക്കാളി കെച്ചപ്പ്, ക്രീം അല്ലെങ്കിൽ മധുരമുള്ള പേസ്റ്റുകൾ ഉപയോഗിക്കുന്നു. ഇവയിലെല്ലാം പഞ്ചസാര മറഞ്ഞിരിക്കുന്നുണ്ട്.
പാനീയങ്ങൾ: സോഫ്റ്റ് ഡ്രിങ്കുകൾ, കുപ്പിയിലെ ജ്യൂസുകൾ, മിൽക്ക് ഷേക്കുകൾ, എനർജി ഡ്രിങ്കുകൾ, ലസ്സി അല്ലെങ്കിൽ ഫ്ലേവർ ചെയ്ത പാൽ എന്നിവയിൽ പോലും 5-8 ടീസ്പൂൺ അല്ലെങ്കിൽ 20-30 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കാം.
സ്ട്രീറ്റ് ഫുഡ്: സമൂസ, പാനി പുരി എന്നിവയിൽ പലപ്പോഴും മധുരമുള്ള ചട്ണികളും സിറപ്പുകളും ഉപയോഗിക്കുന്നു.
Also Read: പ്രമേഹത്തിന് വില്ലൻ പഞ്ചസാരയല്ല; യഥാർത്ഥ കുറ്റവാളിയെ ചൂണ്ടിക്കാട്ടി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
ഉയർന്ന അളവിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, വയറിലെ കൊഴുപ്പ്, ഹൃദ്രോഗം, വീക്കം എന്നിവയ്ക്ക് കാരണമാകും. മറഞ്ഞിരിക്കുന്ന പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ ഉയരാൻ കാരണമാകുന്നു, തുടർന്ന് പെട്ടെന്ന് കുറയുന്നത് നിങ്ങളെ ക്ഷീണിപ്പിക്കുകയും കൂടുതൽ പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ ചക്രം ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത വർധിപ്പിക്കുന്നു. നിങ്ങൾ പ്രമേഹരോഗിയല്ലെങ്കിൽ പോലും, അധിക പഞ്ചസാര വയറിലെ കൊഴുപ്പ്, ഹൃദ്രോഗം, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.
ഇതിനർത്ഥം, ഇത്തരം ഭക്ഷണം കഴിക്കുന്നത് നിർത്തുകയല്ല, മറിച്ച് കൂടുതൽ മികച്ചതാക്കുക എന്നതാണ്. പുതിയ ചേരുവകൾ തിരഞ്ഞെടുക്കുക, പായ്ക്കറ്റ് ഭക്ഷണങ്ങളും, റസ്റ്ററന്റ് ഭക്ഷണങ്ങളും കുറയ്ക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൊഴുപ്പും മദ്യവും അല്ല; ഈ 2 പഴങ്ങളും ഹൃദയത്തിന് ഭീഷണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us