/indian-express-malayalam/media/media_files/2025/11/08/smitha-singh-2025-11-08-15-01-29.jpg)
സ്മിത സിങ്
വൈകാരികമായ ഭക്ഷണരീതിമൂലം പ്രമേഹമുണ്ടാവാനുള്ള സാധ്യത കൂടുതലും സ്ത്രീകളിലാണെന്ന് ലക്‌നൗവിലെ വെല്‍നസ് ക്ലിനിക്കില്ലെ ഡയറ്റീഷ്യന്‍ സ്മിത സിങ്. സ്ത്രീകള്‍ വൈകാരിക ഭക്ഷണക്രമത്തിന് കൂടുതല്‍ വിധേയരാകുന്നതിന് ഇന്റിമേറ്റ് പാര്‍ട്ണര്‍ വയലന്‍സും (IPV) ഒരു കാരണമാണ്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ ഒരു ക്രോസ്-സെക്ഷണല്‍ പഠനത്തില്‍, പുരുഷന്മാരില്‍ ഇത് 34 ശതമാനമാണെങ്കില്‍, 58 ശതമാനം സ്ത്രീകളും വൈകാരികമായ ഭക്ഷണരീതി ഇഷ്ടപ്പെടുന്നവരാണെന്ന് അവർ പറഞ്ഞു.
Also Read: പ്രമേഹരോഗത്തിന്റെ പ്രധാന കാരണം ഫ്രൈ ചെയ്ത കാർബോഹൈഡ്രേറ്റുകൾ
ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷണക്രമം പാലിക്കുന്നതിനെയും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെയും സാരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ ഒരു സൈക്കോസോഷ്യല്‍ മെറ്റബോളിക് വിശകലനം എന്ന വിഷയത്തില്‍ സ്മിത സിങ് ഒരു പ്രബന്ധം അവതരിപ്പിച്ചു.
Also Read: രാജ്യത്ത് പ്രമേഹ രോഗം കൂടുന്നു; പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണം
''ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, പ്രമേഹരോഗികളുടെ സമഗ്രപരിചരണത്തില്‍ മാനസിക സാമൂഹിക അവസ്ഥകളുടെയും ഐപിവിയുടെയും സ്ഥിരമായ പരിശോധന കൂടി ഉള്‍പ്പെടുത്തുകയും, ലിംഗവ്യത്യാസം സംബന്ധിച്ച് സൂക്ഷ്മതയുള്ളതും, കൂടാതെ അതാത് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയതുമായ പോഷണോപദേശം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ്,'' അവര്‍ പറഞ്ഞു.
Also Read:ചോറും ചപ്പാത്തിയും കുറച്ച് ഇവ കഴിക്കൂ; പ്രമേഹത്തെ അകറ്റി നിർത്താം
വൈകാരികമായി ഭക്ഷണം കഴിക്കുന്നത് എന്നത് മാനസിക വികാരങ്ങളെ, അതായത് സമ്മർദം, ദുഃഖം, അല്ലെങ്കിൽ സന്തോഷം തുടങ്ങിയവയെ, നേരിടാൻ ഭക്ഷണം കഴിക്കുന്ന ഒരു പ്രവണതയാണ്. വിശപ്പ് ഇല്ലാത്തപ്പോൾ പോലും ഭക്ഷണം കഴിക്കുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. വൈകാരിക ഭക്ഷണരീതികൾ മാറ്റിയെടുക്കാൻ സഹായിക്കുന്നതിന് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാവുന്നതാണ്.
Read More: പ്രമേഹം നിയന്ത്രിക്കാം ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും രാവിലെ ഈ നട്സ് രണ്ടെണ്ണം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us