Latest News
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

പ്രായമായവർ കൂടുതൽ ചായ കുടിക്കുന്നത് നല്ലതാണെന്ന് പഠനം

2006-ൽ ആരംഭിച്ച പഠനം ഇന്നും തുടരുകയാണ്. പഠനത്തിൽ പങ്കെടുത്ത 200 ഓളം പേർ ഇതിനകം 100 വയസ്സ് തികയ്ക്കുകയും ചെയ്തു

tea, kettle, teapot, ചായ, ie malayalam

ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നത് വിവേകപൂർണ്ണമായ കാര്യം മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്കായി ശുപാർശ ചെയ്യുന്ന ഒരു കാര്യം കൂടിയാണെന്ന് തെളിയിച്ച ഒരു വർഷമാണ് കടന്നുപോയത്. കോവിഡ് മഹാമാരിയിൽ നിന്ന് മുക്തി നേടിയ പ്രായമായവരുടെ ആരോഗ്യവും പ്രതിരോധശേഷിയും സംബന്ധിച്ച ധാരാളം ചർച്ചകൾ അടുത്തിടെ ഉയർന്നുവന്നിരുന്നു.

ഇപ്പോൾ അടുത്തിടെ പുറത്തുവന്ന ഒരു പഠന ഫലം പ്രായമായ ചായ പ്രേമികൾക്ക് സന്തോഷമേകുന്നതാണ്. ചായ പ്രേമികളായ, ഒരു ദിവസം അഞ്ച് കപ്പിൽ കൂടുതൽ കുടിക്കുന്ന പ്രായമായ ആളുകൾക്ക് അവരുടെ ധൈഷണിക ശേഷിയിൽ ഗുണങ്ങൾ അനുഭവപ്പെടാമെന്ന് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. 85 വയസ്സിനു മുകളിലുള്ളവരിൽ മെച്ചപ്പെട്ട കൃത്യതയും പ്രതികരണ വേഗതയും കാണിക്കുന്നുവെന്നും ദ നാഷനൽ പീപ്പിൾ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ ജിഗ്സോ പസിലുകൾ സോൾവ് ചെയ്യുന്നതിലടക്കം ഇക്കാര്യം പ്രതിഫലിച്ചതായും പഠനത്തിലുണ്ട്.

Read More: രാത്രിയിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? വന്ധ്യതയ്ക്ക് കാരണമാകും

“വളരെ പ്രായമായവരുടെ ഈ സംഘത്തിലുള്ളവരുടെ കഴിവുകൾ പരിപാലിക്കപ്പെടുന്നത് ചായയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കാരണം മാത്രമാവില്ല, ചായയുണ്ടാക്കുകയും ഒരു കപ്പ് ചായ കുടിച്ച് സംഭാഷണങ്ങളിലേർപ്പെടുകയും ചെയ്യുന്നത് പോലുള്ള ശീലങ്ങൾ കാരണവുമാവാം,” ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഹ്യൂമൻ ന്യൂട്രീഷൻ റിസർച്ച് സെന്റർ പ്രോജക്റ്റിന് നേതൃത്വം നൽകുന്ന ഡോ. എഡ്വേർഡ് ഒകെല്ലോ പറഞ്ഞതായി പഠന റിപ്പോർട്ടിലുണ്ട്.

ന്യൂകാസിൽ 85+ എന്ന പഠനത്തിനായി, ന്യൂകാസിൽ, നോർത്ത് ടൈനെസൈഡ് എന്നിവിടങ്ങളിൽ നിന്നുള്ള 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,000 ൽ കൂടുതൽ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 2006-ൽ ആരംഭിച്ച പഠനം ഇന്നും തുടരുകയാണ്. പഠനത്തിൽ പങ്കെടുത്ത 200 ഓളം പേർ ഇതിനകം 100 വയസ്സ് തികയ്ക്കുകയും ചെയ്തു. ഗവേഷണ വേളയിൽ, നഴ്‌സുമാർ വീടുകൾ സന്ദർശിച്ച് ചോദ്യാവലി വഴിയും ഫാസ്റ്റിങ് ബ്ലഡ്ടെസ്റ്റ് അടക്കമുള്ള വിവിധ പരിശോധനകൾ നടത്തിയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയുമാണ് വിവര ശേഖരണം നടത്തിയത്. കട്ടൻ ചായ കുടിക്കുന്നത് സ്മൃതി നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നു എന്നതിന് തെളിവുകൾ തേടുകയാണ് പഠന സംഘത്തിന്റെ ലക്ഷ്യം.

Read More: പ്രമേഹമുള്ളവർ കൂൺ കഴിക്കാമോ?

കൂടുതൽ ചായ കുടിക്കുന്നത് ശ്രദ്ധ വർധിപ്പിക്കാനും സങ്കീർണ്ണമായ ജോലികൾ ചെയ്യാനുള്ള കഴിവിനും (സൈക്കോമോട്ടോർ സ്പീഡ്) സഹായകരമാണെന്ന് ഗവേഷണ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചായ കുടിക്കുന്നതും മൊത്തത്തിലുള്ള ഓർമശക്തിയുടെ പ്രവർത്തനവും തമ്മിൽ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല. ചായയും ലളിതമായ വേഗതയുള്ള ജോലികൾ നിർവ്വഹിക്കുന്നതും തമ്മിൽ പരസ്പര ബന്ധവും കണ്ടെത്തിയിട്ടില്ല.

പ്രായമായവർക്ക് ശ്രദ്ധയും സൈക്കോമോട്ടോർ വേഗതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏത് ഭക്ഷണ ക്രമത്തിന്റെ ഭാഗമായും കട്ടൻ ചായ പരിഗണിക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Elderly people must drink tea find

Next Story
ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് എത്രയായിരിക്കണം ? ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ
The moderation of comments is automated and not cleared manually by malayalam.indianexpress.com