scorecardresearch

ശരീര ഭാരം കൂടുമെന്ന ഭയം വേണ്ട; ഈ 8 ഭക്ഷണങ്ങൾ കഴിക്കൂ

ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

ശരീര ഭാരം കൂടുമെന്ന ഭയം വേണ്ട; ഈ 8 ഭക്ഷണങ്ങൾ കഴിക്കൂ

ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായാണ് പലരും കരുതുന്നത്. മണിക്കൂറുകൾ വ്യായാമം ചെയ്യുക, ഡയറ്റ് പിന്തുടരുക, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നീ കാര്യങ്ങളൊക്കെ ശരീര ഭാരം കുറയ്ക്കാൻ ചെയ്യാറുണ്ട്. ശരീര ഭാരം കൂടുമെന്ന് ഭയന്ന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പോലും വേണ്ടെന്നു വയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ശരീര ഭാരം കുറയ്ക്കാമെന്ന് നിങ്ങൾക്കറിയാമോ?.

ഒരു പ്രത്യേക ഭക്ഷണത്തിന്റെ കലോറി ശ്രദ്ധിക്കുകയും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുന്നിടത്തോളം, ശരീര ഭാരം കൂടാതെയും, ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കഴിയും. ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്.

  1. സീസണൽ പഴങ്ങൾ: സീസണിൽ ലഭിക്കുന്ന ഏതൊരു പഴത്തിലും എല്ലായ്പ്പോഴും പോഷകങ്ങൾ നിറഞ്ഞിരിക്കും. അത് ശരീരത്തെ ഊർജസ്വലമാക്കും.
  2. നട്‌സും വിത്തുകളും: നട്സ് ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു, മാത്രമല്ല കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. വാൽനട്ട്, ബദാം, നിലക്കടല അല്ലെങ്കിൽ പിസ്ത എന്നിവ കഴിക്കാം.
  3. ഓട്‌സ്: ഓട്‌സ് തവിടിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. കുറച്ച് കൊഴുപ്പ് കുറഞ്ഞ പാലും പഴങ്ങളും ചേർത്ത് ഓട്സ് കഴിക്കാം.
  4. തൈര്: തൈര് ഭാരം കുറഞ്ഞതും കലോറി രഹിതവുമാണ്. കൂടുതൽ രുചികരമാക്കാൻ പരിപ്പ്, ഫ്രഷ് ഫ്രൂട്ട്‌സ് എന്നിവയുമായി യോജിപ്പിച്ച് കഴിക്കുക.
  5. വെള്ളക്കടല: വെള്ളക്കടല പ്രോട്ടീനുകളുടെ ഒരു പവർഹൗസ് ആണ്, അൽപം ഉപ്പും കുരുമുളകും ചേർത്ത് വറുത്ത്, വിശപ്പ് തോന്നുമ്പോഴെല്ലാം ദിവസം മുഴുവൻ കഴിക്കുക.
  6. പോപ്‌കോൺ: ശരീരഭാരം കൂടുമെന്ന ഭയം കൂടാതെ കുറഞ്ഞ കലോറിയും ഗ്ലൂറ്റൻ രഹിത ലഘുഭക്ഷണവുംവേണമെങ്കിൽ, പാക്കറ്റ് പോപ്‌കോൺ അല്ല, വീട്ടിൽ തന്നെ ഉണ്ടാക്കിയ പോപ്‌കോൺ കഴിക്കുക.
  7. അവോക്കാഡോ: അവ കാലാനുസൃതമാണെങ്കിലും, അവയ്ക്ക് പ്രത്യേക രുചി ഇല്ലെങ്കിലും, അവോക്കാഡോ ഉള്ളി, തക്കാളി, നാരങ്ങ നീര് എന്നിവ ചേർത്ത് രുചികരമായ ഭക്ഷണം ഉണ്ടാക്കാം.
  8. പീനട്ട് ബട്ടർ: പീനട്ട് ബട്ടറിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയതിനാൽ ഊർജം നൽകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Eight foods you can eat a lot without gaining weight