scorecardresearch

Latest News

അമിതമായി ഭക്ഷണം കഴിക്കുന്നത് മറികടക്കാൻ ചില ടിപ്‌സുകൾ

പ്രഭാതഭക്ഷണത്തിൽ ഏതെങ്കിലും ഒരു ഇനം തിരഞ്ഞെടുക്കുക

food, health, ie malayalam

പലപ്പോഴും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാറുണ്ടോ?. എങ്കിൽ ഈ ശീലം നിർത്താൻ സമയമായി. വെബ്എംഡി പറയുന്നതനുസരിച്ച്, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു മാനസിക പ്രശ്നമാണ്. “മറ്റുള്ളവർ കഴിക്കുന്നതിനേക്കാൾ കൂടുതൽ – കുറഞ്ഞ സമയത്തിനുള്ളിൽ (ഏകദേശം 2 മണിക്കൂർ കാലയളവ്) 3 മാസത്തേക്ക് ആഴ്ചയിൽ 1 ദിവസമെങ്കിലും വളരെ വലിയ അളവിൽ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്കതുണ്ടാകാം,” അതിൽ പറയുന്നു.

ഇതിനെ മറികടക്കാൻ എന്തൊക്കെ ചെയ്യാം, പ്രത്യേകിച്ച് ആഘോഷ കാലത്ത്. “ഉത്സവ സമയത്ത് ഭക്ഷണം ആസ്വദിച്ച് കഴിക്കണം, എന്നാൽ വിവേകത്തോടെ” എന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് രാകുൽ പ്രീത് സിങ്.

  • ഉണരുമ്പോൾ നിങ്ങളുടെ ദിനചര്യയിൽ ഉറച്ചുനിൽക്കുക (ചൂടുള്ള പാനീയം കുടിക്കുക)
  • പ്രഭാതഭക്ഷണം- ഏതെങ്കിലും ഒരു ഇനം തിരഞ്ഞെടുക്കുക
  • ഉച്ചഭക്ഷണം – ഒന്നിലധികം ഇനങ്ങൾ തിരഞ്ഞെടുക്കുക. മദ്യം /നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇഷ്ടമുണ്ടെങ്കിൽ ഉൾപ്പെടുത്തുക.
  • സായാഹ്നം- മധുരം/വറുത്ത ഭക്ഷണങ്ങൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയം
  • അത്താഴം- 1-2 ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഈ സമയത്ത് മദ്യവും നോൺ വെജിറ്റേറിയൻ ഭക്ഷണവും ഒഴിവാക്കുക.

Read More: ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാം; ചില ടിപ്‌സുകൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Effective tips to overcome binge eating