മലബന്ധം അകറ്റാൻ ഫലപ്രദമായ മൂന്നു ടിപ്‌സുകൾ

മലബന്ധത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമായി സമ്മർദവും കണക്കാക്കപ്പെടുന്നു

constipation, iemalayalam,Tips to overcome constipation, How to relieve constipation, Increase fiber intake to avoid constipation, Natural laxatives for constipation relief

എല്ലാ ദിവസവും രാവിലെ മലബന്ധത്താൽ ബുദ്ധിമുട്ടുന്നവരാണോ?. വിട്ടുമാറാത്ത മലബന്ധത്തിന്റെ നേരത്തെയുള്ള ലക്ഷണമാണിതെന്ന് ന്യൂട്രീഷ്യൻ ഡോ.സിദ്ധാന്ത് ഭാർഗവ പറയുന്നു. ഇന്ന് പലരും നേരിടുന്നൊരു സാധാരണ പ്രശ്നമാണ് മലബന്ധം. ഈ പ്രശ്നം ഗുരുതരമാകുന്നതിന് മുൻപ് കൈകാര്യം ചെയ്യുന്നതിനുള്ള മൂന്നു ടിപ്സുകൾ പറഞ്ഞിരിക്കുകയാണ് ഡോ.ഭാർഗവ.

  1. 30 ഗ്രാം നാരുകൾ കഴിക്കുക. പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
  2. ഗ്യാസ്ട്രിക് കോളിക് റിഫ്ലെക്സ്. പകൽ സമയത്ത് ഉണർന്നതിന് തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കുമ്പോൾ, വൻകുടൽ ചുരുങ്ങുകയും മലമൂത്രവിസർജ്ജനം നടത്താൻ സഹായിക്കുകയും ചെയ്യുന്നു.
  3. ബാത്റൂമിനകത്ത് ഫുട്സ്റ്റൂൾ വയ്ക്കുക. ഈ സ്റ്റൂളിൽ കാലുകൾ വയ്ക്കുക. നിങ്ങളുടെ കാലുകൾ ഉയർത്തുന്ന നിമിഷം, വൻകുടലും മലാശയവും മലം പുറന്തള്ളുന്നതിന് അനുകൂലമായ രീതിയിലേക്ക് വരുന്നു.

മലബന്ധം ഒരു സാധാരണ ദഹനപ്രശ്നമാണ്. കുറഞ്ഞ നാരുകൾ അല്ലെങ്കിൽ വെള്ളം, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, ചില മരുന്നുകൾ അല്ലെങ്കിൽ രോഗാവസ്ഥകൾ എന്നിവ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. മലബന്ധത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമായി സമ്മർദവും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഉഷാകിരൺ സിസോദിയ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ജങ്ക് ഫുഡും മലബന്ധ പ്രശ്നം വഷളാകുന്നതിന് കാരണമാകുവെന്ന് അവർ അഭിപ്രായപ്പെട്ടു.

”നാരുകൾ കുറഞ്ഞ ഭക്ഷണക്രമം, നിർജലീകരണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ തുടങ്ങി വിവിധ കാരണങ്ങളാൽ സംഭവിക്കാവുന്ന ഒരു സാധാരണ അവസ്ഥയാണ് മലബന്ധം. ദഹനവ്യവസ്ഥയിലൂടെ മലം വളരെ സാവധാനത്തിൽ നീങ്ങുമ്പോൾ, അത് കഠിനവും പ്രയാസകരവുമാകുകയും അസ്വസ്ഥതയും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നതിനെയാണ് മലബന്ധം എന്ന് പറയുന്നത്,” ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് കെയർ ഹോസ്പിറ്റൽസിലെ ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റ് ഡോ.രാഹുൽ ദുബ്ബക പറഞ്ഞു. മലബന്ധത്തെ അകറ്റാൻ ചില ടിപ്സുകളും അവർ പറഞ്ഞിട്ടുണ്ട്.

നാരുകൾ കഴിക്കുന്നത് കൂട്ടുക: നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് മലം മൃദുവാക്കാനും എളുപ്പം കടന്നുപോകാനും സഹായിക്കും.

ജലാംശം നിലനിർത്തുക: ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നത്, പ്രത്യേകിച്ച് വെള്ളം, മലം മൃദുവാകാനും എളുപ്പത്തിൽ കടന്നുപോകാനും സഹായിക്കും.

പതിവായി വ്യായാമം ചെയ്യുക: സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ മലബന്ധം തടയാൻ സഹായിക്കും.

സ്വാഭാവിക പോഷകങ്ങൾ പരീക്ഷിക്കുക: പ്ളം, അത്തിപ്പഴം, ചണ വിത്തുകൾ എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾക്ക് സ്വാഭാവിക പോഷകഗുണമുണ്ടാകുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Effective tips to keep constipation at bay

Exit mobile version