ഫാസ്റ്റ് ഫുഡ് കഴിക്കുക, വൈകി ഉറങ്ങുക തുടങ്ങി പല കാരണങ്ങളാൽ കുട്ടികളിൽ മലബന്ധം ഉണ്ടാകാം. വെള്ളം കുറച്ച് കുടിക്കുക, ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാതിരിക്കുക, കുടലിന്റെ ആരോഗ്യം മോശമാകുക എന്നിങ്ങനെയുള്ള ചില കാരണങ്ങളുമുണ്ടെന്ന് ഡോ. ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
കുട്ടികളിലെ മലബന്ധ പ്രശ്നം ഒഴിവാക്കാൻ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്.
- എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കാൻ നൽകുക.
- രാവിലെ ആദ്യം തന്നെ കുതിർത്ത 4-5 ഉണക്കമുന്തിരി നൽകുക.
- ഉറങ്ങാൻ നേരത്ത് അര ടീസ്പൂൺ നെയ്യ് ചേർത്ത് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ നൽകുക.
- അസംസ്കൃത ഭക്ഷണം ഒഴിവാക്കുക, വേവിച്ചതോ പാകം ചെയ്തതോ ആയ ഭക്ഷണം ഇടയ്ക്കിടെ നൽകുക.
- പഞ്ചസാര, ജങ്ക്, ഡ്രൈ പാക്കേജ്ഡ് സ്നാക്ക്സ് എന്നിവയുടെ അളവ് കുറയ്ക്കുക, പകരം അവർക്ക് ചെറുചൂടോടെ പാകം ചെയ്ത ഭക്ഷണം നൽകുക.
- കുട്ടികൾ നടത്തം, ഓട്ടം ഉൾപ്പെടുന്ന ഗെയിമുകളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.
സാധാരണ മലബന്ധം മാറാൻ ഇത് മതിയാകും, എന്നാൽ വിട്ടുമാറാത്തതാണെങ്കിൽ ആയുർവേദ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. പ്രശ്നത്തിന് പിന്നിലെ കാരണം കണ്ടെത്തി സിറപ്പുകൾക്കും ഗുളികകൾക്കും പകരം ആയുർവേദ ഔഷധങ്ങൾ/മരുന്നുകൾ തിരഞ്ഞെടുക്കുകയെന്ന് ഡോക്ടർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം അലട്ടുന്നുണ്ടോ? ഈ യോഗാസന ചെയ്യൂ