ആർത്തവ വേദന കുറയ്ക്കാൻ ഫലപ്രദമായ 7 ആയുർവേദ വഴികൾ

ഭക്ഷണശൈലി ക്രമീകരിക്കുന്നതിലൂടെയും ആർത്തവ വേദന കുറയ്ക്കാനാവും

health, health news, ie malayalam

ഓരോ സ്ത്രീയുടെയും ആർത്തവചക്രം വ്യത്യസ്തമാണ്. ചിലർക്ക് ആർത്തവ സമയത്ത് വേദനയുണ്ടാവില്ല, മറ്റു ചിലർക്ക് വേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇതവരെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിക്കും. ഈ സമയത്ത് താൽക്കാലിക ആശ്വാസം നൽകുന്ന മരുന്നുകളെ ആശ്രയിക്കുന്നതിനുപകരം, ശരിയായ കാരണം കണ്ടെത്തി ഉളളിൽനിന്നുതന്നെ ചികിത്സ വേണമെന്ന് വിദഗ്‌ധർ പറയുന്നു.

ആർത്തവ വേദന കുറയ്ക്കാൻ ഫലപ്രദമായ ആയുർവേദ വഴികൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് ആയുർവേദ ഡോക്ടർ അൽക വിജയൻ. പെട്ടെന്ന് അവ പരിഹാരം നൽകില്ല, പക്ഷേ, പതിവായി ചെയ്താൽ നല്ല ഫലം ലഭിക്കുമെന്ന് അവർ പറഞ്ഞു.

ഏഴ് വഴികൾ

  • പെരുംജീരകം ഇട്ട് തിളപ്പിച്ച വെളളം കുടിക്കുക
  • പാചകത്തിന് എള്ളെണ്ണ ഉപയോഗിക്കുക
  • എള്ളെണ്ണ ഉപയോഗിച്ച് ദിവസേനയുള്ള ബോഡി മസാജ്
  • കൂടുതൽ ജീരകം, പെരുംജീരകം എന്നിവ പാചകത്തിൽ ഉൾപ്പെടുത്തുക
  • ആർത്തവ സമയത്ത് വ്യായാമം ഒഴിവാക്കുക
  • ബാക്കി ദിവസങ്ങളിൽ ദിവസേനയുള്ള വ്യായാമം
  • പഞ്ചസാരയും മധുര പലഹാരങ്ങളും കഴിക്കുന്നത് കുറയ്ക്കുക

ഭക്ഷണശൈലി ക്രമീകരിക്കുന്നതിലൂടെയും ആർത്തവ വേദന കുറയ്ക്കാനാവും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.

Read More: മുലപ്പാൽ ഉത്പാദനം വർധിപ്പിക്കും, വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കും; ശതാവരിയുടെ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Effective ayurvedic tips to ease period pain

Next Story
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?health, exercise, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com