ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും കാരണം മിക്ക ആളുകളും മലബന്ധ പ്രശ്നം നേരിടുന്നുണ്ട്. ശരിയായി മലവിസർജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ ഇല്ലാത്തതും, സമ്മർദ്ദം, ഡയറ്റിലെ മാറ്റങ്ങൾ, ചില മെഡിക്കൽ അവസ്ഥകൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. വല്ലപ്പോഴും ഇത് സംഭവിക്കുകയാണെങ്കിൽ ആശ്വാസത്തിനായി ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തിയാൽ മതിയാവും.
ഡോക്ടർ നിതിക കോഹ്‌ലി കുടൽ വൃത്തിയാകാനും മലബന്ധത്തിൽ നിന്ന് മോചനം നേടാനുമുള്ള ചില പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
സ്വയം ജലാംശം നിലനിർത്തുക
നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു സാധാരണ കാരണമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക.
ഇരട്ടിമധുരം
ഇരട്ടിമധുരത്തിന്റെ പൊടി മലബന്ധം അകറ്റും. ഒരു കപ്പു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂൺ പൊടി കലക്കി അല്‍പം ശര്‍ക്കരയും ചേര്‍ത്തു കുടിക്കുക.
ഫിഗ് അഥവാ അത്തിപ്പഴം
ഫിഗ് അഥവാ അത്തിപ്പഴം ഉണക്കിയത് മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്ത് കഴിക്കാം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
പാലും നെയ്യും
കിടക്കാൻ നേരത്ത് ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ 1-2 ടീസ്പൂണ്‍ നെയ്യ് ചേർത്ത് കുടിക്കുക. മലബന്ധം നീക്കി നല്ല ശോധനയ്ക്കു ഇത് സഹായിക്കും.
Read More: മലബന്ധം തടയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; കുമ്പളങ്ങയുടെ ഗുണങ്ങൾ