കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലമാണ് സാധാരണയായി ജലദോഷവും ചുമയും വരുന്നത്. ഇവയെ പ്രതിരോധിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, പലരും ആവി പിടിക്കുക പോലുളള വീട്ടുവൈദ്യങ്ങളാണ് പൊതുവേ സ്വീകരിക്കാറുളളത്. ആയുർവേദത്തിൽ ഇവയെ പ്രതിരോധിക്കാൻ ചില വഴികളുണ്ട്. ചില ഭക്ഷണങ്ങൾ ജലദോഷം, ചുമ എന്നിവയിൽ നിന്ന് വേഗത്തിൽ മുക്തി നേടാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു.
ആയുർവേദ വിദഗ്ധ ഡോ.ദിക്സ ഭാവ്സർ ചില ആയുർവേദ ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
- ഒരു ടീസ്പൂൺ മഞ്ഞൾ, കുരുമുളക്, തേൻ എന്നിവയുടെ മിശ്രിതം
- തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ, ദിവസത്തിൽ 2-3 തവണ കുടിക്കുക
- നെല്ലിക്ക, പൈനാപ്പിൾ, നാരങ്ങ, തുടങ്ങി പുളിയുളള പഴങ്ങൾ.
- ഒരു ലിറ്റർ വെള്ളത്തിൽ 7-8 തുളസി ഇല, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് ഗ്രാമ്പൂ, വെളുത്തുള്ളി, 1 ടീസ്പൂൺ അയമോദകം, 1 ടീസ്പൂൺ ഉലുവ, മഞ്ഞൾ, 4-5 കുരുമുളക് എന്നിവയിട്ട് തിളപ്പിക്കുക. രാവിലെ ഇത് ആദ്യം കുടിക്കുക
- കുടിക്കാനും കുളിക്കാനും തണുത്ത വെളളം ഉപയോഗിക്കരുത്
- ചെറുചൂടുളള വെളളം കുടിക്കുക
- ഇഞ്ചി, മഞ്ഞൾ, നാരങ്ങ നീര് എന്നിവ ചേർത്ത ചായ
- ചെറുചൂടുളള പാലിൽ മഞ്ഞൾപൊടി ചേർത്ത് കുടിക്കുക
- ആവി പിടിക്കുന്ന ചൂടു വെളളത്തിൽ അയമോദകം, യൂക്കാലിപ്സ് ഓയിൽ, മഞ്ഞൾപൊടി എന്നിവ ചേർക്കുക
- തൊണ്ടവേദനയുണ്ടെങ്കിൽ ചെറുചൂടുള്ള വെള്ളത്തിൽ മഞ്ഞൾ, കല്ല് ഉപ്പ് എന്നിവ ചേർത്ത് കവിൾ കൊളളുക
- തുളസിയില ചവയ്ക്കുക
- ഇവയോടൊപ്പം, കൊഴുപ്പ്, വറുത്ത, പഴകിയ, തെരുവ് ഭക്ഷണങ്ങൾ കഴിക്കുന്നതും കുറയ്ക്കേണ്ടതുണ്ട്. ലഘുവായി വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക