scorecardresearch

ഉന്മേഷത്തിന് കാപ്പി കുടിക്കാം, പഠനങ്ങളിൽ പറയുന്നത്

കാപ്പിയും കഫീനും തമ്മിലുള്ള സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നു.

കാപ്പിയും കഫീനും തമ്മിലുള്ള സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നു.

author-image
Health Desk
New Update
coffee|coffee lovers|caffiene|coffee drinking

നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ചേർക്കുക (source:Tyler Nix|pexels)

നിങ്ങൾക്ക് ജാഗ്രത മാത്രമല്ല, കാര്യങ്ങൾ ചെയ്യാനൊരു ഉന്മേഷം കൂടെ വേണമെങ്കിൽ അതിന് കഫീൻ മാത്രം പോര. കാപ്പി തന്നെ കുടിക്കണം. കാപ്പി കുടിക്കുന്നവരിൽ കാപ്പിയും കഫീനും തമ്മിലുള്ള സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നു.

Advertisment

കഫീനിൽ നിന്നാണോ അതോ കാപ്പി കുടിക്കുന്നതിന്റെ അനുഭവത്തിൽ നിന്നാണോ ഉണർവിന്റെ പ്രഭാവം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കാൻ ശ്രമിച്ചു. “കാപ്പി ജാഗ്രതയും സൈക്കോമോട്ടോർ പ്രവർത്തനവും വർദ്ധിപ്പിക്കുമെന്ന് ഒരു വിശ്വാസമുണ്ട്,”പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിലെ ന്യൂനോ സൂസ പറഞ്ഞു. ഫ്രണ്ടിയേഴ്സ് ഇൻ ബിഹേവിയറൽ ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ അനുബന്ധ രചയിതാവാണ് ന്യൂനോ സൂസ.

“ഒരു പ്രതിഭാസത്തിന്റെ മെക്കാനിസങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കുമ്പോൾ, അതിനെ മോഡുലേറ്റ് ചെയ്യുന്ന ഘടകങ്ങളും ആ മെക്കാനിസത്തിന്റെ സാധ്യതയുള്ള നേട്ടങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള പാതകൾ നിങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടും,” സൂസ പറഞ്ഞു.

പ്രതിദിനം കുറഞ്ഞത് ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്ന ആളുകളെ പഠനത്തിനായി നിരീക്ഷിച്ചു. പഠനത്തിന് മുമ്പ് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അവരോട് ആവശ്യപ്പെട്ടു.

Advertisment

പങ്കെടുക്കുന്നവരുടെ സോഷ്യോഡെമോഗ്രാഫിക് ഡാറ്റ ഇന്റർവ്യൂകളിലൂടെ ശേഖരിക്കുകയും അവരുടെ തലച്ചോറ് ഫംഗ്ഷണൽ എംആർഐ (എഫ്എംആർഐ) ഉപയോഗിച്ച് സ്കാൻ ചെയ്യുകയും ചെയ്തു.

കാപ്പി കുടിക്കുന്നതിന്റെ ന്യൂറോകെമിക്കൽ ഫലങ്ങളെക്കുറിച്ച് ബോധവാന്മാരായതിനാൽ, മസ്തിഷ്ക സ്കാനുകൾ എക്സിക്യൂട്ടീവ് മെമ്മറിയുമായി ബന്ധപ്പെട്ട പ്രീഫ്രോണ്ടൽ കോർട്ടിക്കൽ നെറ്റ്‌വർക്കുകളുടെയും സ്വയം പ്രതിഫലിപ്പിക്കുന്ന പ്രക്രിയകളിലും ഉൾപ്പെട്ട ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്കിന്റെയും വർധിച്ച സംയോജനം കാണിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചു.

എന്നിരുന്നാലും, കാപ്പി കുടിക്കുന്നവരിലും കഫീൻ കഴിക്കുന്നവരിലും, ആത്മപരിശോധന ശൃംഖലയുടെ കണക്റ്റിവിറ്റി കുറഞ്ഞതായി അവർ കണ്ടെത്തി. കാപ്പിയുടെയും കഫീന്റെയും ഉപഭോഗം ആളുകളെ കൂടുതൽ സജീവമാക്കുകയും ജോലികളിൽ പ്രവർത്തിക്കാൻ കൂടുതൽ തയ്യാറാകുകയും ചെയ്യുന്നു.

കൂടാതെ, കാപ്പി കുടിക്കുന്നവരിൽ വർക്കിങ് മെമ്മറി, കോഗ്നിറ്റീവ് നിയന്ത്രണം, ലക്ഷ്യ-ദിശയിലുള്ള പെരുമാറ്റം എന്നിവയ്ക്കായി ആക്സസ് ചെയ്യപ്പെടുന്ന മസ്തിഷ്ക മേഖലകളിൽ ശാസ്ത്രജ്ഞർ മെച്ചപ്പെട്ട കണക്റ്റിവിറ്റി സ്ഥാപിച്ചു.

കഫീൻ കഴിക്കുന്നവരിൽ ഇത് സംഭവിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. നിങ്ങൾക്ക് ജാഗ്രത മാത്രമല്ല, ആക്ടീവായി തോന്നണമെങ്കിൽ, നിങ്ങൾ കാപ്പി കുടിക്കുക തന്നെ വേണം.

Health Tips Health Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: