scorecardresearch

ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്

ഇസിജി നോർമലായാൽ ഹൃദയം പൂർണ ആരോഗ്യവാനാണെന്ന് അർത്ഥമില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് അപ്പോളോ ഹോസ്പിറ്റലിലെ ഡോ.സുധീർ കുമാർ

ഇസിജി നോർമലായാൽ ഹൃദയം പൂർണ ആരോഗ്യവാനാണെന്ന് അർത്ഥമില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് അപ്പോളോ ഹോസ്പിറ്റലിലെ ഡോ.സുധീർ കുമാർ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ECG

Image Source:

നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നിയാഷ ആശുപത്രിയിൽ പോയി ഒരു ഇസിജി എടുക്കും. പരിശോധന ഫലം നോർമൽ ആണെന്ന് കണ്ടാൽ ഉടൻ സമാധാനിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇസിജി നോർമലായാൽ ഹൃദയം പൂർണ ആരോഗ്യവാനാണെന്ന് അർത്ഥമില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ഡോ.സുധീർ കുമാർ.

Advertisment

എന്തുകൊണ്ട് ഇസിജി മാത്രം പോരാ? 

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഒരു പ്രത്യേക നിമിഷത്തിൽ രേഖപ്പെടുത്തുന്ന പരിശോധനയാണ് ഇസിജി. ആ സമയത്ത് ഹൃദയത്തിന് മറ്റ് തകരാറുകൾ ഒന്നുമില്ലെങ്കിൽ ഇസിജി ഫലം നോർമൽ ആയി വരാം. എന്നാൽ ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന രക്തധമനികളിലെ തടസങ്ങൾ പലപ്പോഴും ഇസിജിയിൽ തെളിയണമെന്നില്ല.

Also Read: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ

ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇസിജി സാധാരണ നിലയിൽ കാണപ്പെട്ട നിരവധി കേസുകൾ ഉണ്ടെന്ന് ഡോ.സുധീർ കുമാർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഒരു പരിശോധനാ ഫലത്തെ മാത്രം ആശ്രയിച്ച് രോഗമില്ലെന്ന് ഉറപ്പിക്കുന്നത് അപകടകരമാണ്. പരിശോധനാ ഫലത്തേക്കാൾ ഉപരിയായി ശരീരം നൽകുന്ന സൂചനകൾക്ക് മുൻഗണന നൽകണമെന്ന് വിദഗ്ധർ പറയുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ 

നെഞ്ചിലെ അസ്വസ്ഥത: കഠിനമായ വേദന മാത്രമല്ല, നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം, വരിഞ്ഞുമുറുക്കുന്നതുപോലെയുള്ള തോന്നൽ എന്നിവ ഗൗരവമായി കാണണം.

Also Read: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?

വേദന പടരുന്നത്: നെഞ്ചിൽ നിന്നാരംഭിക്കുന്ന വേദന കൈകൾ (പ്രത്യേകിച്ച് ഇടതുകൈ), തോൾ, താടി, കഴുത്ത്, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നത് ഹൃദയാഘാത ലക്ഷണമാകാം.

ശ്വസതടസം: സാധാരണ നടത്തത്തിലോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ അമിതമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പമ്പിങ് കുറയുന്നതിന്റെ ലക്ഷണമാകാം.

മറ്റ് ലക്ഷണങ്ങൾ: അമിതമായ വിയർപ്പ്, തലകറക്കം, ഓക്കാനം, പെട്ടെന്നുണ്ടാകുന്ന തളർച്ച എന്നിവയും അവഗണിക്കരുത്. സ്ത്രീകളിൽ പലപ്പോഴും സാധാരണ നെഞ്ചുവേദനയ്ക്ക് പകരം പുറംവേദനയോ അമിതമായ ക്ഷീണമോ ആണ് ലക്ഷണമായി കാണാറുള്ളത്.

Also Read: ജിമ്മൊന്നും വേണ്ട, വയറിലെ കൊഴുപ്പ് ഉരുക്കി അരക്കെട്ട് ഒതുങ്ങിക്കിട്ടും; ഈ ലഘുഭക്ഷണം ദിവസവും കഴിച്ചോളൂ

എന്താണ് പരിഹാരം? 

ഇസിജി നോർമൽ ആണെങ്കിലും ഡോക്ടർക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ എക്കോ കാർഡിയോഗ്രാം, ട്രെഡ് മിൽ ടെസ്റ്റ്, സിടി കൊറോണറി ആൻജിയോഗ്രാം തുടങ്ങിയ കൂടുതൽ കൃത്യതയുള്ള പരിശോധനകൾ നടത്താൻ നിർദേശിക്കാറുണ്ട്. പാരമ്പര്യം, പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ അപകടകരമായ അവസ്ഥ ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹമുണ്ടോ? ഈ 6 പഴങ്ങൾ ശ്രദ്ധയോടെ കഴിച്ചോളൂ

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: