അമിതമായി ഉപ്പ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനം. ബാക്ടീരിയ അണുബാധയെ ചെറുക്കാൻ ശരീരത്തിന് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകും.

പഠനത്തിനായി, ബോണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ എലികൾക്ക് ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണം നൽകി, ഇതിനെ തുടർന്ന് അവ കഠിനമായ ബാക്ടീരിയ അണുബാധകളാൽ ബുദ്ധിമുട്ടുന്നതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളുകൾ പ്രതിദിനം 0.17 ഔൺസിൽ കൂടുതൽ ഉപ്പ് കഴിക്കരുത്, ഏകദേശം ഒരു ടീസ്പൂൺ ഉപ്പ്.

Read Also: Explained: കോവിഡ്-19 ഭേദമായ വ്യക്തിയുടെ രക്തം ചികിത്സയ്ക്ക്‌; പ്രക്രിയ ഇങ്ങനെയാണ്‌

വോർസ്ബർഗ് സർവകലാശാലയിലെ പ്രധാന എഴുത്തുകാരൻ ഡോ. കറ്റാർസിന ജോബിന്റെ അഭിപ്രായത്തിൽ, ശരീരം രക്തത്തിലും വിവിധ അവയവങ്ങളിലും ഉപ്പ് സാന്ദ്രത സ്ഥിരമായി നിലനിർത്തുന്നു. ഭക്ഷണത്തോടൊപ്പം കഴിക്കുന്ന അധിക ഉപ്പ് വൃക്കകൾ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്നു. വൃക്കയിൽ സോഡിയം ക്ലോറൈഡ് സെൻസർ ഉണ്ട്, ഉപ്പ് വിസർജ്ജനത്തിന് ഇത് സഹായിക്കുന്നു. ഈ സെൻസർ ശരീരത്തിൽ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു, ശരീരത്തിലെ സാധാരണ തരത്തിലുള്ള രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അമിതമായ ഉപ്പ് ഉപഭോഗം രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പുതിയ പഠനം തെളിയിച്ചതായി ബോൺ സർവകലാശാലയിലെ ക്രിസ്റ്റ്യൻ കർട്സ് പറയുന്നു. സയൻസ് ട്രാൻസ്‌ലേഷണൽ മെഡിസിൻ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Read Also: Eating too much salt can weaken immune system, says study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook