scorecardresearch
Latest News

ഉരുളക്കിഴങ്ങ് ധാരാളം കഴിക്കാറുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുക

അവയിൽ പോഷകങ്ങൾ ഉണ്ട്, അവയിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അത് നല്ലതും മോശവുമായ കാര്യമാണ്

potatoes, health, ie malayalam

നിരവധി ആളുകൾക്ക് പ്രിയപ്പെട്ടതാണ് ഉരുളക്കിഴങ്ങ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റ് പച്ചക്കറികളോടൊപ്പം ചേർത്തോ, ഫ്രൈയായി കഴിക്കാനോ ഇഷ്ടപ്പെടുന്നവരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല രൂപത്തിലും തരത്തിലും ഈ പച്ചക്കറി കഴിക്കുന്നതായി അറിയപ്പെടുന്നു.

എന്നാൽ, ധാരാളം ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീര ആരോഗ്യത്തെ ബാധിക്കും. അതിനാൽ, അമിതമായി കഴിക്കാതെ പരിമിതമായ അളവിൽ കഴിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. അവയിൽ പോഷകങ്ങൾ ഉണ്ട്, അവയിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അത് നല്ലതും മോശവുമായ കാര്യമാണ്.

  1. ദീർഘ നേരം വയർ നിറഞ്ഞ പ്രതീതി നൽകും

ഉരുളക്കിഴങ്ങിൽ നാരുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞതായി അനുഭവപ്പെടും. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുമ്പോൾ, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും

കാർബോഹൈഡ്രേറ്റുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനുള്ള പ്രവണതയുണ്ട്. അവ ഫ്രൈ ചെയ്യുമ്പോൾ അപകടസാധ്യതകൾ വർധിക്കുന്നു. അതിനാൽ, ചിക്കൻ, മത്സ്യം അല്ലെങ്കിൽ മുട്ട പോലുള്ള ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീനൊപ്പംയ ഉരുളക്കിഴങ്ങ് കഴിക്കുക.

  1. ശരീരഭാരം വർധിപ്പിക്കും

ഉരുളക്കിഴങ്ങുകൾ ഫ്രൈ ചെയ്ത് കഴിക്കുകയാണെങ്കിൽ ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും. വേവിച്ചോ പുഴുങ്ങിയോ അല്ലാതെ മറ്റു വിധത്തിഷ കഴിക്കുന്നത് കലോറിയുടെ അളവ് കൂട്ടുകയും ഒടുവിൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.

  1. ചർമ്മത്തിന് നല്ലതമല്ല

ഉരുളക്കിഴങ്ങ് വറുക്കുമ്പോൾ, നൂതനമായ ഗ്ലൈക്കേഷൻ എൻഡ് ഉൽപ്പന്നങ്ങൾ (AGEs) രൂപം കൊള്ളുന്നു. ഇത് ചർമ്മത്തിൽ അടിഞ്ഞു കൂടുകയും ചർമ്മം വേഗത്തിൽ പ്രായമാകുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Eating too many potatoes how it affects your health

Best of Express