scorecardresearch

ക്യാരറ്റ് കഴിച്ചാൽ നിറം വയ്ക്കുമോ?

ദിവസേന മൂന്ന് ക്യാരറ്റ് കഴിച്ചാൽ എന്ത് സംഭവിക്കും? നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക നിറം തിരിച്ചുലഭിക്കുമോ? വിദഗ്ധർ പറയുന്നു

ദിവസേന മൂന്ന് ക്യാരറ്റ് കഴിച്ചാൽ എന്ത് സംഭവിക്കും? നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക നിറം തിരിച്ചുലഭിക്കുമോ? വിദഗ്ധർ പറയുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Carrot | Health | Health Tips

Source: Pixabay

ശരീരത്തിൽ ടാൻ വരിക എന്നത് ആർക്കും അത്ര താൽപ്പര്യമുള്ള കാര്യമില്ല. സൺടാനിൽ നിന്നും മറ്റും എങ്ങനെ രക്ഷ നേടാം എന്നു ആലോചിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇപ്പോൾ, പ്രകൃതിദത്തമായ ടാൻ വരുത്താൻ ശ്രമിക്കുന്നവരും ഏറെയുണ്ട്! ദിവസം മൂന്ന് ക്യാരറ്റ് വീതം കഴിച്ച് ടാൻ വരുത്തുന്ന, 'ക്യാരറ്റ് ടാൻ' എന്ന് വിളിക്കപ്പെടുന്ന ട്രെൻഡ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം.

Advertisment

ഒരു വീഡിയോയാണ് സൺ ടാനുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇസബല്ല ലക്‌സ് എന്ന ടിക്ക് ടോക്ക് താരം പങ്കുവച്ച വീഡിയോ ആണ് വൈറലായത്. വർഷങ്ങളായുള്ള തന്റെ ശീലമാണ് ദിവസവും മൂന്ന് ക്യാരറ്റ് കഴിക്കുക എന്നത്, അത് നാച്ചുറൽ ടാൻ കിട്ടാൻ കാരണമായെന്നുമാണ് ഇസബല്ല പറയുന്നത്. തന്റെ ചർമ്മത്തിന്റെ സ്വാഭാവികമായ നിറത്തിൽ മാറ്റമുണ്ടാക്കാനും കൂടുതൽ തിളക്കം കിട്ടാനും ഇത് കാരണമായെന്നും ഇസബല്ല കൂട്ടിച്ചേർക്കുന്നു.

താൻ ശരിക്കും ടാൻ ആവാൻ വേണ്ടി ക്യാരറ്റ് കഴിച്ച് തുടങ്ങിയതല്ലെന്നും ധാരാളം പച്ചക്കറികൾ കഴിക്കുന്നത് തന്റെ ഒരു ശീലമാണെന്നും ഇസബല്ല പറയുന്നു. "ക്യാരറ്റിനോടുള്ള എന്റെ ഇഷ്ടം ഹൈസ്കൂൾ കാലം മുതൽ തുടങ്ങിയതാണ്, അന്ന് മുതലാണ് എന്റെ ചർമ്മത്തിന്റെ നിറം മാറിതുടങ്ങിയതും", ഇസബല്ല ലക്‌സ് ഇൻസൈഡറിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ആ സമയത്ത് 'സ്പ്രേ ടാനിങ്ങ്' ഒരുപാട് ഉപയോഗിച്ചിരുന്നത് കാരണം എന്റെ ചർമ്മത്തിന്റെ നിറം മാറിയത് തിരിച്ചറിയാൻ ഞാൻ 10 വർഷത്തോളമെടുത്തു. വിളറിയ പിങ്ക്/നീല നിറത്തിൽ നിന്നും നല്ല തിളക്കമുള്ള മഞ്ഞ നിറത്തിലേക്ക് എന്റെ നിറം മാറി", ഇസബെല്ല കൂട്ടിച്ചേർത്തു.

Advertisment

ഒരു സമയമെത്തിയപ്പോഴേക്കും സ്ഥിരമായി 10 ക്യാരറ്റ് വീതം കഴിക്കുന്ന ശീലം 'വിറ്റാമിൻ എ പോയിസനിംഗ്' വരെ എത്തിച്ചെന്നും അതിൽപ്പിന്നെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ക്യാരറ്റുകളുടെ എണ്ണം പത്തിൽ നിന്നും മൂന്നായി കുറച്ചെന്നും ഇസബെല്ല വെളിപ്പെടുത്തി. "Too much is too much" എന്നാണ് ഇതിനെ കുറിച്ച് ഇസബെല്ല പറയുന്നത്.

ക്യാരറ്റ് കഴിച്ചാൽ നിറം വയ്ക്കുമോ?

ശരിക്കും ക്യാരറ്റ് കഴിക്കുന്നത് വഴി നിറം വയ്ക്കുമെന്ന് പറയുന്നതിൽ സത്യമുണ്ടോ? ഗുരുഗ്രാമിലുള്ള സി കെ ബിർള ഹോസ്പിറ്റലിലെ ചർമ്മരോഗ വിദഗ്ദ്ധ ഡോ സീമ ഒബ്റോയ് ലൽ പറയുന്നത് കേൾക്കൂ: "ആഴ്ചകളോളം 20-50 മി ഗ്രാം വരെ ബീറ്റാ കരോട്ടിൻ, അതായത് ഒരു ദിവസം ഏകദേശം 10 ക്യാരറ്റോളം, കഴിക്കുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും ഉള്ളംകൈ, ഉള്ളംകാൽ, ശരീരത്തിലെ മടക്കുകൾ എന്നിവിടങ്ങളിൽ മഞ്ഞനിറം വരുത്തുന്നു. ഇതിനെ കരോട്ടിനീമിയ എന്നാണ് വിളിക്കുന്നത്."

വിറ്റാമിൻ എയുടെ ജൈവ ഉറവിടമാണ് ബീറ്റാ കരോട്ടിൻ അടങ്ങിയ ക്യാരറ്റുകൾ. " ഇവ പ്രകൃതിദത്തമായ സൺസ്‌ക്രീൻ മാത്രമല്ല, ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. യു വി, ഇൻഫ്രാറെഡ്, പ്രകാശ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന ഇവ ഫോട്ടോ-പ്രൊട്ടക്റ്റീവ് , ആന്റി-ഫോട്ടോ കാർസിനൊജനിക് സ്വഭാവങ്ങളും കാണിക്കുന്നു," ഡോ സീമ വ്യക്തമാക്കുന്നു.

ഒരു ദിവസം എത്ര ക്യാരറ്റ് വരെയാവാം?

" രണ്ട് ദിവസത്തേക്കുള്ള ബീറ്റാ കരോട്ടിൻ ലഭിക്കാൻ ഒരു മീഡിയം ക്യാരറ്റ് ധാരാളം," എന്നാണ് ഡോ സീമ പറയുന്നത്. ഇതിൽ ഏകദേശം 4 മില്ലി ഗ്രാമോളം ബീറ്റാ കരോട്ടിൻ അടങ്ങിയതിനാൽ ഇവ ദിവസേനെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല എന്നും അവർ കൂട്ടിച്ചേർത്തു.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: