പഴങ്ങൾ അങ്ങേയറ്റം പോഷകഗുണമുള്ളതും ആരോഗ്യകരമായ രീതിയിൽ വിശപ്പ് മാറ്റുന്നതിനുള്ള മികച്ച മാർഗവുമാണ്. എന്നാൽ പലരും ശരീരഭാരം കൂടുമെന്ന് ഭയന്ന് വേനൽക്കാല പഴങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മാമ്പഴങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. എന്നാൽ നിങ്ങൾ അവ കഴിക്കുന്നത് നിർത്തണോ?
മാമ്പഴത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ചെമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ വെറും ഒരു ശതമാനം മാത്രം കൊഴുപ്പ് കൂട്ടുന്നവയാണെന്ന് പോഷകാഹാര വിദഗ്ധ പൂജ മഖീജ പറയുന്നു. പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുളളതിനാൽ ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്ററി ഫൈബർ സഹായിക്കുന്നു.
View this post on Instagram
മാമ്പഴം ദിവസവും കഴിക്കുന്നത് കൊഴുപ്പ് കൂട്ടുമോ?
മിൽക്ക് ഷെയ്ക്ക്, ജ്യൂസ്, ഐസ്ക്രീം എന്നിവയുടെ രൂപത്തിൽ എല്ലാ ദിവസവും മാമ്പഴം നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ മാത്രമേ കൊഴുപ്പ് വർധിക്കൂവെന്ന് മഖീജ പറഞ്ഞു.
Read More: കുട്ടികളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ
പോഷകാഹാരം എങ്ങനെ ഉറപ്പാക്കാം?
നിങ്ങൾ പഴം ലഘുഭക്ഷണമായിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക.
ദിവസവും ഒരു മാമ്പഴം എന്ന രീതിയിൽ നിങ്ങൾ തന്നെ സ്വയം നിയന്ത്രിക്കുക.
അതിലൂടെ പോഷകസമൃദ്ധമായ മാമ്പഴം ദിവസവും ആസ്വദിക്കൂ.