Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

നാരങ്ങയോ മാങ്ങയോ കഴിച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

നന്നായി വൃത്തിയാക്കിയതും പാകം ചെയ്തതുമായ കോഴിയിറച്ചി കഴിക്കാം

lemon, ie malayalam

കൊറോണ വൈറസ് വ്യാപനം തുടങ്ങിയതു മുതൽ ജനങ്ങൾക്കിടയിൽ പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വൈറസ് പ്രതിരോധത്തിനു വേണ്ടി ചെയ്യേണ്ടത് എന്താണെന്നും കഴിക്കേണ്ട ഭക്ഷണം എന്താണെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ പലരും ചോദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

Read Also: സാനിറ്റൈസർ വീട്ടിൽ തന്നെ നിർമിക്കാം

1. സ്വിമ്മിങ് പൂൾ ഉപയോഗിക്കാമോ?

”നന്നായി പരിപാലിക്കുന്നതും ശരിയായി ക്ലോറിനേറ്റ് ചെയ്തതുമായ പൂളിൽ നീന്തുന്നത് സുരക്ഷിതമാണ്. എന്നാൽ തിരക്കുളള സ്വിമ്മിങ് പൂൾ അടക്കമുളള പ്രദേശങ്ങളിൽനിന്നും അകന്നു നിൽക്കുന്നതാണ് നല്ലത്. സ്വിമ്മിങ് പ്രദേശത്ത് ചുമയോ തുമ്മലോ ഉളള ആൾക്കാരിൽനിന്നും ഒരു മീറ്റർ അകലം പാലിക്കുക” ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ നിർദേശിക്കുന്നു.

2. രസം അല്ലെങ്കിൽ കറി കഴിക്കുന്നത് കൊറോണ വൈറസിൽ നിന്ന് നിങ്ങളെ സംരക്ഷിക്കില്ല

രസമോ അല്ലെങ്കിൽ കറിയോ കഴിക്കുന്നതിലൂടെ വൈറസ് ബാധയിൽനിന്നും രക്ഷപ്പെടാൻ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

3. ഓരോ 15 മിനിറ്റിലും വെളളം കുടിക്കേണ്ടതില്ല

കോവിഡ്-19 ൽനിന്നും രക്ഷ നേടാൻ ഇടയ്ക്കിടെ വെളളം കുടിക്കുന്നത് സഹായിക്കുമെന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘട. എന്നാൽ ഓരോരുത്തരും ദിവസവും 8 ഗ്ലാസ് വെളളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം.

4. കൊറോണ വൈറസിനെ തടയാൻ നാരങ്ങയ്‌ക്കോ മഞ്ഞളിനോ കഴിയില്ല

കോവിഡ്-19 നെ തടയാൻ നാരങ്ങയ്ക്കോ മഞ്ഞളിനോ കഴിയുമെന്നതിന് ശാസ്ത്രീയമായി തെളിവൊന്നുമില്ല. എന്നാൽ ആരോഗ്യ ജീവിതത്തിന് പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

5. സൂര്യപ്രകാശത്തിന് പുതിയ കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയില്ല

പുതിയ കൊറോണ വൈറസിനെ നശിപ്പിക്കാൻ സൂര്യപ്രകാശത്തിന് സാധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

6. തണുത്ത ഭക്ഷണങ്ങളും ഐസ്ക്രീമും കഴിക്കാം

തണുത്ത ഭക്ഷണങ്ങളും ഐസ്ക്രീമും കഴിക്കുന്നതിലൂടെ പുതിയ കൊറോണ വൈറസിന്റെ വ്യാപനം കൂടുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

7. ചുമ മാത്രമല്ല കൊറോണ വൈറസിന്റെ ലക്ഷണം

കൊറോണ വൈറസ് ബാധിച്ച ചില രോഗികൾ മൂക്കൊലിപ്പ് അല്ലെങ്കിൽ കഫം പോലുള്ള ലക്ഷണങ്ങളും കാണിക്കുന്നു

8. കോഴിയിറച്ചി കഴിക്കാമോ?

നന്നായി വൃത്തിയാക്കിയതും പാകം ചെയ്തതുമായ കോഴിയിറച്ചി കഴിക്കാം. കോഴിയിറച്ചി കഴിക്കുന്നത് പുതിയ കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ല.

9. മാങ്ങ കഴിക്കുന്നതിലൂടെ കൊറോണ വൈറസ് നശിക്കില്ല

മാങ്ങയ്ക്ക് പുതിയ കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല. എന്നാൽ ആരോഗ്യ ജീവിതത്തിന് പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രതിരോധ മാർഗങ്ങൾ

1. സോപ്പ് ഉപയോഗിച്ചോ മദ്യമടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.

2.ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ചോ ടിഷ്യൂ ഉപയോഗിച്ചോ മൂക്കും വായും മൂടുക.

3. തുമ്മലോ അല്ലെങ്കിൽ ചുമയോ ഉളളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക.

Read in English: Eating lemon, turmeric or mango cannot prevent coronavirus, says WHO

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Eating lemon mango cannot prevent coronavirus says who

Next Story
സാനിറ്റൈസർ വീട്ടിൽ തന്നെ നിർമിക്കാംsanitiser, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com