ആരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്സിൽ ഒന്നാണ് ഈന്തപ്പഴം. ഉയർന്ന അളവിലുള്ള ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്‌ക്ക് പുറമേ നിരവധി വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഫ്രഷായ ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്നാണ് സെലബ്രിറ്റി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ പറയുന്നത്. മൺസൂൺ കാലത്ത് ഈന്തപ്പഴം കഴിച്ചാലുള്ള പ്രയോജനമെന്തെന്ന് വ്യക്തമാക്കുകയാണ് റുജുത.
- ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
- ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും
- അണുബാധകളോടും അലർജിയോടും പോരാടും
- മലബന്ധത്തിൽ നിന്നും അസിഡിറ്റിയിൽ നിന്നും മോചനം
- രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം പതിവാക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും
ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നൈസർഗികമായ സസ്യ രാസവസ്തുക്കൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കുന്നതാണ്.
Read Here: Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാം
ഈന്തപ്പഴം എപ്പോൾ കഴിക്കണം
- രാവിലെ വെറും വയറ്റിൽ
- ഹീമോഗ്ലോബിൻ അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിനു ശേഷം
- കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം നൽകാം (പ്രത്യേകിച്ചും പ്രായപൂർത്തിയാവാൻ ഒരുങ്ങുന്ന കുട്ടികൾക്ക്)
ഈന്തപ്പഴങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബറാണ് ദഹനത്തെ മെച്ചപ്പെടുത്തി മലബന്ധം പരിഹരിക്കാൻ സഹായിക്കുന്നത്. ദഹനത്തെ മെച്ചപ്പെടുത്തുന്നതുവഴി ഇത് മെറ്റബോളിസം പ്രവർത്തനങ്ങളെയും വേഗത്തിലാക്കുന്നു.
Read more: കുട്ടികളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ