ശരീര ഭാരം കുറയ്ക്കുന്നവർ ഏറെ ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും. ശൈത്യകാലത്ത് വ്യായാമം ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും, കൂടാതെ പല ഭക്ഷണങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കും.
തണുത്ത മാസങ്ങളിൽ അടിവയറ്റിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ആയുർവേദത്തിൽ ഇവ കുറയ്ക്കാൻ ചില വഴികളുണ്ട്.
ചെറുചൂടുള്ള വെള്ളം
ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും വയർ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ദിവസം മുഴുവൻ ആവശ്യമുള്ളപ്പോഴൊക്കെ ചെറുചൂടുള്ള വെള്ളം കുടിക്കാം. വയറിൽ മാത്രമല്ല, മറ്റ് ശരീരഭാഗങ്ങളിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് വളരെ സഹായകമാണ്.
യോഗ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് യോഗ. ദിവസവും 12 സൂര്യനമസ്കാരങ്ങളും കപൽഭതി പ്രാണായാമവും ചെയ്യുക. ഇത് രക്തചംക്രമണവും ദഹനവും മെച്ചപ്പെടുത്തുന്നു.
ഉലുവ വെള്ളം
ഉലുവ വറുത്ത് പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇവ വെള്ളത്തിൽ ചേർത്ത് കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുക. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത വെള്ളം പിറ്റേ ദിവസം രാവിലെയും കുടിക്കാവുന്നതാണ്.
ഉണക്കിയ ഇഞ്ചി
ഉണക്കിയ ഇഞ്ചിയും ഉപയോഗിക്കാം. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. ചൂടുള്ള വെള്ളത്തിൽ ഉണക്കിയ ഇഞ്ചി പൊടിച്ചത് ചേർക്കുക. ഈ വെള്ളം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
വേഗത്തിലുള്ള നടത്തം
30 മിനിറ്റ് വേഗത്തിൽ നടക്കുക. വയറിലലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാർഗമാണിത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.