/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-01-2026-01-25-14-20-37.jpg)
കഴുത്തിലെ മുഴയോ വീക്കമോ
തൈറോയ്ഡ് കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണിത്. കഴുത്തിന്റെ മുൻഭാഗത്തോ വശങ്ങളിലോ പെട്ടെന്നുണ്ടാകുന്ന തടിപ്പുകളോ മുഴകളോ പ്രത്യേകം ശ്രദ്ധിക്കണം. ഇവ സാധാരണയായി വേദനയില്ലാത്തവയായിരിക്കും.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-02-2026-01-25-14-20-37.jpg)
ശബ്ദത്തിലെ മാറ്റം
കാരണമില്ലാതെ ശബ്ദം അടഞ്ഞുപോകുകയോ ശബ്ദത്തിൽ മാറ്റം വരികയോ ചെയ്യുന്നത് തൈറോയ്ഡ് മുഴ വോക്കൽ കോർഡിനെ സമ്മർദത്തിലാക്കുന്നത് കൊണ്ടാകാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദ മാറ്റം ഗൗരവമായി കാണണം.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-03-2026-01-25-14-20-37.jpg)
വിഴുങ്ങാനുള്ള പ്രയാസം
ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോൾ തൊണ്ടയിൽ എന്തോ തടയുന്നത് പോലെ തോന്നുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂടുന്നതിന്റെ ലക്ഷണമാകാം. ഇത് അന്നനാളം അമർത്തപ്പെടുന്നത് കൊണ്ടാകാം സംഭവിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-04-2026-01-25-14-20-37.jpg)
ശ്വാസതടസം
തൈറോയ്ഡിലുണ്ടാകുന്ന മുഴകൾ ശ്വാസനാളത്തിന് മേൽ സമ്മർദം ചെലുത്തുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ച് കിടക്കുമ്പോൾ ഈ ബുദ്ധിമുട്ട് കൂടാറുണ്ട്.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-05-2026-01-25-14-20-37.jpg)
വിട്ടുമാറാത്ത ചുമ
ജലദോഷമോ മറ്റ് അസുഖങ്ങളോ ഇല്ലാതെ തന്നെ തുടർച്ചയായി ഉണ്ടാകുന്ന ചുമ തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണമാകാം.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-06-2026-01-25-14-20-37.jpg)
കഴുത്തിലോ തൊണ്ടയിലോ ഉണ്ടാകുന്ന വേദന
ചില സന്ദർഭങ്ങളിൽ കഴുത്തിന്റെ മുൻഭാഗത്ത് വേദന അനുഭവപ്പെടാം. ഇത് ചിലപ്പോൾ ചെവിയിലേക്കും വ്യാപിക്കാറുണ്ട്.
/indian-express-malayalam/media/media_files/2026/01/25/thyroid-cancer-ga-07-2026-01-25-14-20-37.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us