scorecardresearch

ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണം കാലുകളിൽ; എങ്ങനെ പരിശോധിക്കാം?

കരളിലെ കൊഴുപ്പ് അടിയുന്നതിന്റെ ആദ്യകാല സൂചനകൾ നിങ്ങളുടെ കാലുകളിൽ കണ്ടേക്കാമെന്ന് ഒരു പ്രമുഖ ഗ്യാസ്‌ട്രോ ഡോക്ടർ ചൂണ്ടിക്കാട്ടുന്നു

കരളിലെ കൊഴുപ്പ് അടിയുന്നതിന്റെ ആദ്യകാല സൂചനകൾ നിങ്ങളുടെ കാലുകളിൽ കണ്ടേക്കാമെന്ന് ഒരു പ്രമുഖ ഗ്യാസ്‌ട്രോ ഡോക്ടർ ചൂണ്ടിക്കാട്ടുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fatty Liver

Source: Freepik

നിശബ്ദമായി ശരീരത്തിൽ വളരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമാണ് പലരും ലക്ഷണങ്ങൾ തിരിച്ചറിയുക. എന്നാൽ, കരളിലെ കൊഴുപ്പ് അടിയുന്നതിന്റെ ആദ്യകാല സൂചനകൾ നിങ്ങളുടെ കാലുകളിൽ കണ്ടേക്കാമെന്ന് ഒരു പ്രമുഖ ഗ്യാസ്‌ട്രോ ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഈ ആദ്യ ലക്ഷണം തിരിച്ചറിയുന്നത് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കും.

Advertisment

കാൽപ്പാദങ്ങളിലെ നീര്

കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഒരു പ്രധാന മുന്നറിയിപ്പ് അടയാളമാണ് കാൽപ്പാദങ്ങളിലെ നീര്. ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. പ്രദീപ് വെകാരിയ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഈ ലക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് ദിവസവും അധികനേരം നിൽക്കുന്നത് മൂലമോ, മറ്റ് ക്ഷീണം കാരണമോ ഉണ്ടാകുന്ന സാധാരണ നീര് അല്ല. കരളിലെ തകരാറുകൾ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിക്കുമ്പോഴാണ് കാൽപ്പാദങ്ങളിൽ നീര് ഉണ്ടാകുന്നത്. ഇത് കരളിലെ തകരാറിന്റെ ആദ്യ സൂചനയായി കണക്കാക്കാം.

Also Read: 'ശരീരഭാരം കുറയ്ക്കാൻ ഒരേയൊരു വഴി മാത്രം'; 40 കിലോ കുറച്ച ഡോക്ടർ പങ്കുവച്ച രഹസ്യം

ആദ്യ ലക്ഷണം എങ്ങനെ പരിശോധിക്കാം?

കാലുകളിൽ നീരുണ്ടോ, ഇത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ സ്വയം പരിശോധിക്കാൻ ഡോക്ടർ ഒരു എളുപ്പവഴി നിർദേശിച്ചിട്ടുണ്ട്. കാൽമുട്ടിന് മുകളിലോ കണങ്കാലിന് തൊട്ടുമുകളിലോ ഉള്ള ചർമ്മത്തിൽ ഏതാനും നിമിഷം വിരലുകൊണ്ട് അമർത്തുക. വിരൽ എടുത്ത ശേഷം, ആ ഭാഗത്ത് കുഴിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിൽ, അത് പിറ്റിങ് എഡീമ ആകാം. ഇത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്.

ഫാറ്റി ലിവർ രോഗവും അതിന്റെ ഘട്ടങ്ങളും

കരളിന്റെ ഭാരത്തിന്റെ 5%-ൽ അധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്.

മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD): പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ കൊളസ്ട്രോൾ നില എന്നിവയുമായി ബന്ധപ്പെട്ടത്.

ആൽക്കഹോൾ റിലേറ്റഡ് ലിവർ ഡിസീസ് (ALD): അമിതമായ മദ്യപാനം മൂലമുണ്ടാകുന്നത്.

Also Read: ശ്വാസകോശത്തെ സംരക്ഷിക്കാൻ ഈ ഒരൊറ്റ അടുക്കള ചേരുവ മതി; എങ്ങനെ ഉപയോഗിക്കണം?

ചികിത്സിക്കാതെ വിടുകയാണെങ്കിൽ, കൊഴുപ്പ് അടിഞ്ഞുകൂടൽ ക്രമേണ നീർക്കെട്ട്, ഫൈബ്രോസിസ് തുടർന്ന് ഗുരുതരമായ അവസ്ഥയായ സിറോസിസ് എന്നിവയിലേക്ക് പുരോഗമിക്കാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം പുരോഗമിക്കുമ്പോൾ വയറ്റിലെ അസ്വസ്ഥത, ക്ഷീണം, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മയും ഭാരം കുറയുന്നതും, വയറ്റിൽ ദ്രാവകം കെട്ടിനിൽക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. 

രോഗനിർണയവും ചികിത്സയും

രക്തപരിശോധനകളിലൂടെ പലപ്പോഴും രോഗം കണ്ടുപിടിക്കാൻ കഴിയാറുണ്ട്. കൃത്യമായ രോഗനിർണയത്തിന് ഇമേജിങ് സ്കാനുകളോ, ചിലപ്പോൾ ലിവർ ബയോപ്സിയോ ആവശ്യമായി വന്നേക്കാം.

Also Read: രാവിലെയുള്ള മലബന്ധം മാറിക്കിട്ടും; ഈ സമയത്ത്, ഈ അളവിൽ പപ്പായ കഴിക്കൂ

ഫാറ്റി ലിവറിന് ഒറ്റമൂലിയായി ഒരു മരുന്നില്ല. ഭാരം കുറയ്ക്കുക, മദ്യപാനം ഒഴിവാക്കുക, പ്രമേഹം പോലുള്ള മെറ്റബോളിക് അവസ്ഥകൾ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ. രോഗം നേരത്തേ കണ്ടെത്തി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ കരളിന് സ്വയം നന്നാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. കാൽപ്പാദങ്ങളിലെ നീര് പോലുള്ള ലക്ഷണങ്ങൾ അവഗണിക്കാതെ, കൃത്യ സമയത്ത് വൈദ്യസഹായം തേടണമെന്ന് ഡോക്ടർ ഓർമിപ്പിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; പറമ്പിലെ ഈ പഴം ഒരെണ്ണം കഴിക്കൂ

Health Tips liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: