scorecardresearch

ആറുമാസം കൊണ്ട് കുറച്ചത് 12 കിലോ; രഹസ്യം പങ്കുവച്ച് ദുബായ് യുവതി

കൃത്യമായ പ്ലാനിങ്ങും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന യുവതി

കൃത്യമായ പ്ലാനിങ്ങും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന യുവതി

author-image
Health Desk
New Update
Dubai Women

ഷെറി പീറ്റർ

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ബാലികേറാമലയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഷെറി പീറ്റർ. വെറും ആറുമാസം കൊണ്ട് 12 കിലോ ഭാരമാണ് ഷെറി കുറച്ചത്. തന്റെ ഈ വലിയ മാറ്റത്തിന്റെ ചിത്രങ്ങളും ഡയറ്റ് പ്ലാനും ഷെറി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

Advertisment

1. നടത്തം മുടക്കിയില്ല (പ്രതിദിനം 10,000 ചുവടുകൾ)

ജിമ്മിൽ പോകുന്നതിന് മുൻപേ താൻ നടത്തം ശീലമാക്കിയിരുന്നുവെന്ന് ഷെറി പറയുന്നു. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് വഴി ഏകദേശം 300 മുതൽ 500 വരെ കാലറി എരിച്ചുകളയാൻ സാധിച്ചു. ഒരു വർഷത്തിലേറെയായി ഷെറി ഈ ശീലം തുടരുന്നുണ്ട്.

Also Read: വയർ കുറയ്ക്കാൻ ഇനി ജിമ്മും പട്ടിണിയും വേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന 3 കാര്യങ്ങൾ പങ്കുവെച്ച് ഡോക്ടർ

Advertisment

2. വെയ്റ്റ് ട്രെയിനിങ്ങും പൈലറ്റ്സും

ആഴ്ചയിൽ 4 മുതൽ 5 ദിവസം വരെ വെയ്റ്റ് ലിഫ്റ്റിങ്ങിനും പൈലറ്റ്സിനും ഷെറി സമയം കണ്ടെത്തി. പേശികളുടെ ബലം കൂട്ടാനും ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനും ഇത് ഏറെ സഹായിച്ചു. "തികഞ്ഞ ഒരു പ്ലാൻ നോക്കി ഇരിക്കുന്നതിന് പകരം, എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്താണ് ഞാൻ മുന്നോട്ട് പോയത്," ഷെറി കുറിച്ചു.

3. കാലറി കുറഞ്ഞ ഭക്ഷണം 

ഭക്ഷണത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണമാണ് ഷെറി പാലിച്ചത്. പോഷകഗുണമുള്ളതും നാരുകൾ അടങ്ങിയതുമായ ഭക്ഷണത്തിന് മുൻഗണന നൽകി. പഞ്ചസാരയും കാർബോഹൈഡ്രേറ്റും പരമാവധി കുറച്ചു. ഇടയ്ക്ക് വിശപ്പ് തോന്നുമ്പോൾ ഗ്രീൻ ടീ കുടിക്കുന്നത് ലഘുഭക്ഷണം ഒഴിവാക്കാൻ തന്നെ സഹായിച്ചുവെന്നും അവർ പറയുന്നു.

Also Read: മീൻ വറുത്തതും ചോറും ഉപേക്ഷിക്കാൻ എനിക്കാവില്ല; ഡയറ്റ് രഹസ്യം വെളിപ്പെടുത്തി റാണി മുഖർജി

4. മദ്യപാനം പൂർണമായും ഒഴിവാക്കി

തന്റെ മാറ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഇതായിരുന്നുവെന്ന് ഷെറി വിശ്വസിക്കുന്നു. ഡിസംബർ വരെ വല്ലപ്പോഴുമുള്ള മദ്യപാനം ഉണ്ടായിരുന്നുവെങ്കിലും അത് ശരീരത്തിൽ വീക്കം നിലനിർത്തി. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി മദ്യം പൂർണമായും ഒഴിവാക്കിയതോടെ ശരീരത്തിന് വലിയ മാറ്റം അനുഭവപ്പെട്ടു.

Also Read: വിവാഹ ലെഹങ്കയിൽ തിളങ്ങാൻ 1 വർഷം കൊണ്ട് കുറച്ചത് 25 കിലോ; ഒരു വധുവിന്റെ അതിശയിപ്പിക്കുന്ന മേക്ക് ഓവർ

5. എംസ്കൾപ്റ്റ് നിയോ

വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരവടിവ് നിലനിർത്താൻ 'എംസ്കൾപ്റ്റ് നിയോ' എന്ന ട്രീറ്റ്‌മെന്റും ഷെറി സ്വീകരിച്ചിരുന്നു. കൊഴുപ്പ് കുറയ്ക്കാനും പേശികളെ ബലപ്പെടുത്താനും സഹായിക്കുന്ന ആധുനിക മാർഗ്ഗമാണിത്.

തന്റെ പഴയ രൂപവും പുതിയ രൂപവും ചേർത്തുവെച്ചുള്ള ഷെറിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ആർക്കും ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന വലിയ സന്ദേശമാണ് ഷെറി പീറ്റർ നൽകുന്നത്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര ഉയരുന്നോ? പരിഹാരം അടുക്കളയിലുണ്ട്!

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: