ചായ ധാരാളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

നിങ്ങൾ ഒഴിവാക്കേണ്ട ചില ശീലങ്ങളുണ്ട്, പ്രത്യേകിച്ച് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചായ കുടിക്കുന്നത്

tea, health, ie malayalam

തണുത്ത കാലാവസ്ഥയിൽ ഒരു കപ്പ് ചൂട് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ചിലപ്പോഴൊക്കെ ഒരു കപ്പ് കുടിച്ചു കഴിയുന്നത് അറിയാറില്ല. അപ്പോൾ വീണ്ടും ചായ കുടിക്കാൻ തോന്നും. ചായ കുടിക്കുന്നതിലൂടെ ധാരാളം ഗുണങ്ങൾ ലഭിക്കുമെങ്കിലും, അമിതമായി കുടിക്കുന്നത് മറ്റെല്ലാ കാര്യങ്ങളെയും പോലെ ഇതും ദോഷം ചെയ്യും. നിങ്ങൾ അമിതമായി ചായ കുടിക്കുമ്പോൾ സംഭവിക്കാവുന്ന ചില കാര്യങ്ങൾ ഇതാ.

ഇരുമ്പിന്റെ ആഗിരണം കുറയും

സസ്യങ്ങളിൽ കാണപ്പെടുന്ന ജൈവ സംയുക്തങ്ങളായ ടാന്നിൻസ് ചായയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയാൻ കഴിയും. ഇരുമ്പിന്റെ കുറവ് മിക്കവരിലും കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണ്. മുൻകാലങ്ങളിൽ നടത്തിയ ഗവേഷണമനുസരിച്ച്, ചായയിലെ ടാന്നിൻസ് പ്ലാന്റ് അധിഷ്ഠിത ഉൽ‌പന്നങ്ങളിൽ നിന്ന് വരുന്ന ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് തടസ്സമാകാൻ സാധ്യതയുണ്ട്. ഇതിനർത്ഥം, നിങ്ങൾ ഒരു സസ്യാഹാരിയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം.

സമ്മർദ്ദവും അസ്വസ്ഥതയും

ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്ന കോഫിയിലുളള കഫീൻ ചായയിലും കാണപ്പെടുന്നു. തേയിലയുടെ ഇലകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾ ഇത് അമിതമായി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കുന്നു. ഗ്രീൻ, വൈറ്റ് ടീയെക്കാൾ കഫീൻ കൂടുതൽ അടങ്ങിയിരിക്കുന്നത് ബ്ലാക്ക് ടീയിലാണെന്ന് അറിയണം

Read More: പ്രായമായവർ കൂടുതൽ ചായ കുടിക്കുന്നത് നല്ലതാണെന്ന് പഠനം

ഉറക്ക കുറവ്

നിങ്ങൾ ഒഴിവാക്കേണ്ട ചില ശീലങ്ങളുണ്ട്, പ്രത്യേകിച്ച് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചായ കുടിക്കുന്നത്. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായി കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. അമിതമായി ചായ കുടിക്കുന്നത് സ്ലീപ്പ് ഹോർമോൺ മെലറ്റോണിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായക്കു പകരം, രാത്രിയിൽ ഉറക്കത്തെ സഹായിക്കുന്ന മറ്റ് ചില പാനീയങ്ങൾ കുടിക്കുക.

തലചുറ്റൽ

ഇത് അമിതമായി ചായ കഴിക്കുന്നതിന്റെ ഒരു പാർശ്വഫലമാണ്. പ്രത്യേകിച്ചും ഇത് ഒഴിഞ്ഞ വയറിൽ ചായ കുടിക്കുമ്പോൾ. ഇതിനു മുൻപായി വെളളമോ എന്തെങ്കിലും കഴിക്കുകയോ ചെയ്യുക.

ഛർദി

ഒരേയിരുപ്പിൽ നിങ്ങൾ ധാരാളം ചായ കുടിക്കുന്നത് ഓക്കാനം ഉണ്ടാക്കും. വെറും വയറ്റിൽ ചായ കുടിക്കുമ്പോഴും ഇത് സംഭവിക്കുന്നു. ടാന്നിൻസിന്റെ വായിൽ വരണ്ടതും കയ്പേറിയതുമായ രുചി അവശേഷിപ്പിക്കുന്നു. കൂടാതെ, ദഹന കോശങ്ങളെ പ്രകോപിപ്പിക്കുകയും ഓക്കാനം, വയറുവേദന, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Drinking too much tea here is how it can affect your health528191

Next Story
വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?food, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com