scorecardresearch
Latest News

ചായ കുടി ഇന്ത്യക്കാരെ രക്ഷിക്കുമോ?; ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

ഒന്നു മുതൽ മൂന്നു കപ്പ് ചായ വരെ കുടിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത നാല് ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു

ചായ കുടി ഇന്ത്യക്കാരെ രക്ഷിക്കുമോ?; ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

സ്ഥിരമായി ചായ കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുമോ?. ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് പ്രമേഹ സാധ്യത 17 ശതമാനം കുറയ്ക്കുമെന്നാണ് 10 ലക്ഷത്തിലധികം പേർ പങ്കെടുത്ത 19 പഠനങ്ങളുടെ മെറ്റാ അനാലിസിസ് കാണിക്കുന്നത്. ഒന്നു മുതൽ മൂന്നു കപ്പ് ചായ വരെ കുടിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത നാല് ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചായയുടെ തരം, വ്യക്തിയുടെ ലിംഗഭേദം, ഭൂമിശാസ്ത്രം എന്നിവ പരിഗണിക്കാതെയാണ് കണ്ടെത്തലെന്ന് അടുത്തിടെ ഒരു കോൺഫറൻസിൽ ഗവേഷകർ പറഞ്ഞു. കുടിക്കുന്ന ചായയുടെ അളവ് മാത്രമാണ് കണക്കാക്കിയത്. ഇതും അത്തരത്തിലുള്ള മറ്റ് നിരവധി പഠനങ്ങളും ചായ കുടിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ചായ നിർദേശിക്കാൻ ഡോക്ടർമാർക്ക് ആത്മവിശ്വാസം നൽകുന്നില്ല.

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെക്കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നിട്ടും തെളിവുകൾ നിർണായകമല്ലെന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ എൻഡോക്രൈനോളജി പ്രൊഫസർ ഡോ.എസ്.വി.മധു പറഞ്ഞു. ചായയുടെയും കാപ്പിയുടെയും ഉപയോഗം പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് കാണിക്കുന്ന നിരവധി പഠനങ്ങൾ വർഷങ്ങളായി നടന്നിട്ടുണ്ട്. എന്നാൽ ചായയും കാപ്പിയും കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, പ്രമേഹത്തെ തടയാൻ ഞങ്ങൾ ഇത് നിർദേശിക്കില്ല. പക്ഷേ, ആരെങ്കിലും ചായയും കാപ്പിയും കുടിക്കുകയാണെങ്കിൽ അവർക്ക് തുടരാമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു ചില കാരണങ്ങളാലും പ്രമേഹ സാധ്യത കുറയാമെന്നാണ് കൂട്ടായ പഠനങ്ങളിലോ അത്തരം പഠനങ്ങളുടെ മെറ്റാ-വിശകലനത്തിലൂടെയോ വിദഗ്ധർ പറയുന്നത്. ഉദാഹരണത്തിന്, കാപ്പിയോ ചായയോ കുടിക്കുന്നവർ പതിവായി വ്യായാമം ചെയ്യുന്നവരായിരിക്കാം. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.

ചായയുടെ ഉപയോഗം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഏത് തരത്തിലുള്ള ചായയാണ് പ്രമേഹത്തെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ”ഏത് ചായയാണ് പഠനങ്ങൾക്കായി പരിഗണിച്ചതെന്ന് നോക്കണം. മിക്ക പഠനങ്ങളിലും അവർ ചായയെ അർത്ഥമാക്കുന്നത്, വെള്ളത്തിൽ തേയിലയുടെ ഇലകൾ ചേർത്ത് തിളപ്പിക്കുന്നതാണ്. പാലും പഞ്ചസാരയും ചേർന്ന മിശ്രിതമാണ് ഇന്ത്യയിൽ ചായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദിവസവും നാല് തവണ പഞ്ചസാര ചേർത്ത ചായ കുടിക്കുന്നത് പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും,” ഡോ.മധു പറഞ്ഞു.

“ആരോഗ്യകരമായ ഭക്ഷണക്രമം (സംസ്കരിച്ച ഭക്ഷണങ്ങൾ, അല്ലെങ്കിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ വേണ്ട), എല്ലാ ആഴ്ചയും വ്യായാമം ചെയ്യുക, നല്ല ഉറക്കം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡോ. മധു പറഞ്ഞു. അതോടൊപ്പം എല്ലാവരും സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Drinking tea reduces risk of type 2 diabetes says study does it work for indians

Best of Express