/indian-express-malayalam/media/media_files/2025/11/28/orange-juice-2025-11-28-11-35-55.jpg)
ചിലരുടെയെങ്കിലും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുന്നൊരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും മറ്റും ഗുണകരമാകുമെന്ന് പുതിയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും ഓറഞ്ച് ജ്യൂസിന് സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു
ഓറഞ്ച് ജ്യൂസിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്ന് രക്തസമ്മർദം നിയന്ത്രിക്കാനുള്ള കഴിവാണ്. നേരിയതോതിൽ രക്താതിമർദമുള്ള മുതിർന്നവരിൽ നടത്തിയ 12 ആഴ്ചത്തെ ഒരു പഠനത്തിൽ, ദിവസവും 500 മില്ലി (ഏകദേശം രണ്ട് കപ്പ്) ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം, പൾസ് പ്രഷർ എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കി. തുടർച്ചയായ ഉപയോഗത്തിനുശേഷം ഡയസ്റ്റോളിക് രക്തസമ്മർദവും കുറഞ്ഞതായി നിരീക്ഷിച്ചു. ഓറഞ്ചിലെ സ്വാഭാവിക സംയുക്തങ്ങളായ, പ്രത്യേകിച്ച് ഹെസ്പെരിഡിൻ പോലുള്ള ഫ്ലേവനോയിഡുകളാണ് ഇതിന് പിന്നിൽ. ഇവ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ധമനികളെ വികസിപ്പിക്കാനും സഹായിക്കുന്നു.
Also Read: രാവിലെ 6.30 നും 8 നും ഇടയിലോ അതോ 9 നും 11 നും ഇടയിലോ? 1 കപ്പ് കാപ്പി എപ്പോൾ കുടിക്കണം
2. വീക്കം അകറ്റാനും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണം ശരീരത്തിലെ തുടർച്ചയായ വീക്കവും ഓക്സിഡേറ്റീവ് സമ്മർദവുമാണ്. വൈറ്റമിൻ സി, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. ഇത് ശരീരത്തിലെ വീക്കത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ ഇന്റർല്യൂക്കിൻ-6 പോലുള്ള ഘടകങ്ങൾ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഈ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തക്കുഴലുകളെ സംരക്ഷിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ ദീർഘകാല സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Also Read: 7 ദിവസത്തിൽ വയറും ഇടുപ്പും ഒതുങ്ങും; ഈ 5 കാര്യങ്ങൾ ഇപ്പോൾ തുടങ്ങൂ
3. ഹൃദയാരോഗ്യവും മെറ്റബോളിസവും
രക്തസമ്മർദം നിയന്ത്രിക്കുന്നതിനപ്പുറം ഓറഞ്ച് ജ്യൂസ് മെറ്റബോളിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഗുണം ചെയ്യും. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. വൈറ്റമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, സിട്രസ് ഫ്ലേവനോയിഡുകൾ എന്നിവ പോലുള്ള ഓറഞ്ചിലെ പോഷകങ്ങൾ ഹൃദയം, മെറ്റബോളിസം, രോഗപ്രതിരോധ ശേഷി എന്നിവയ്ക്ക് മൊത്തത്തിൽ കരുത്തേകുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/28/orange-juice-01-2025-11-28-11-35-55.jpg)
Also Read: കോച്ചിന്റെ സഹായമില്ല, പ്രത്യേക ഡയറ്റുമില്ല; 50 കിലോ കുറച്ച് ഞെട്ടിച്ച് യുവതി
എത്ര അളവിൽ കുടിക്കണം?
ഓറഞ്ച് ജ്യൂസിന് എത്ര ഗുണങ്ങളുണ്ടെങ്കിലും, ശരിയായ അളവിൽ കുടിക്കുന്നതിലാണ് കാര്യം. ഏറ്റവും മികച്ച ഫലങ്ങൾ കാണിച്ച പഠനങ്ങളിൽ, പങ്കെടുക്കുന്നവർ 8 മുതൽ 12 ആഴ്ചത്തേക്ക് ദിവസവും ഏകദേശം 500 മില്ലി (രണ്ട് കപ്പ്) ജ്യൂസാണ് കുടിച്ചിരുന്നത്. അതിനാൽ, ഈ അളവ് കുടിക്കാൻ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനം, അധിക പഞ്ചസാര ഒട്ടും ചേർക്കാത്ത 100% ശുദ്ധമായ ഓറഞ്ച് ജ്യൂസ് മാത്രം തിരഞ്ഞെടുക്കുക എന്നതാണ്. പഞ്ചസാര ചേർത്തതോ, അഡിറ്റീവുകൾ ഉള്ളതോ ആയ പാനീയങ്ങളിൽ നിന്ന് ഈ ആരോഗ്യ ഗുണങ്ങൾ ലഭിക്കില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മദ്യമോ സിഗരറ്റോ അല്ല, ഈ 'ഒരു കാര്യം' വേഗത്തിൽ നിങ്ങളെ കൊല്ലും; ഡോക്ടറുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us