യാത്ര കഴിഞ്ഞ് വന്ന് ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുടിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുണ്ടാകുക. ചൂടുകാലത്ത് അല്‍പ്പം തണുത്ത വെള്ളം നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് തൊണ്ട വേദനയുണ്ടാകുമെന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ അതിലു വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ ശേഷിയുള്ള തണുത്ത വെള്ളത്തിന്.
തണുത്ത വെള്ളവും ആരോഗ്യപ്രശ്നങ്ങളും
- തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രേൻ ലക്ഷണങ്ങളുള്ളവരില്‍ അത് വര്‍ധിക്കുന്നതിന് കാരണമാകാം. മൈഗ്രേൻ ഇല്ലാത്തവർക്കും ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്..
- ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കാന്‍ തണുത്തവെള്ളത്തിന് കഴിയും. ഇത് പിന്നീട് വയറുവേദനയ്ക്കും വയറിളക്കത്തിനും ഇടയാക്കും.
- കുടലില്‍ കട്ടിയുള്ളതും എണ്ണമയമുള്ളതുമായ പാളികൾ അടിഞ്ഞുകൂടും. ഇത് ദഹനക്കേടിന് കാരണമാകും.
- തണുത്ത വെള്ളം തലച്ചോറിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു. ഇത് തലകറക്കത്തിന് കാരണമാവുകയും തലച്ചോറിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
- തണുത്ത വെള്ളം കുടിക്കുന്നത് ദാഹം വര്‍ധിപ്പിക്കുന്ന. അതിനാലാണ് നമ്മൾ കൂടുതൽ വെള്ളം കുടിക്കേണ്ടതായി വരുന്നത്. മൂത്രമൊഴിക്കുന്നതിന്റെ അളവ് കൂടുമ്പോള്‍ ശരീരത്തിലെ ഉപ്പിന്റെ സാന്നിധ്യം കുറയും.
- ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമായേക്കാം.
- ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകാം.
- സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി അല്ലെങ്കിൽ ടോൺസിൽ ഗ്രന്ഥികളുടെ വളർച്ചയ്ക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.