വാർധക്യം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ചിലർ പെട്ടെന്ന് പ്രായമാകാറുണ്ട്. പരിലും ഇത് മാനസിക സമ്മർദമുണ്ടാക്കും. എന്നാൽ, പ്രായമാകുന്നത് വൈകിപ്പിക്കാനാവും. ഈ പ്രക്രിയ മന്ദഗതിയിലാക്കാനും ആരോഗ്യകരമായ രീതിയിൽ പ്രായമാകാനും നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?. പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും നിങ്ങളുടെ ശ്രദ്ധ തിരിക്കുക.
പഴങ്ങളുടെയും പച്ചക്കറികളുടെയും ശക്തിയാൽ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയികുമെന്നത് അതിശയിപ്പിക്കുന്നതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ഒരു ദിവസം ഒരു പഴമോ പച്ചക്കറിയോ കഴിക്കാത്ത വ്യക്തികൾക്ക് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണെന്ന് അവർ വിശദീകരിച്ചു.
പഴങ്ങളും പച്ചക്കറികളും നിരവധി ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇവ കോശങ്ങളുടെ ആരോഗ്യം വർധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കാൻ സഹായിക്കുന്നതും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായൊരു ജ്യൂസിനെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
ചേരുവകൾ
- ഒരു ചെറിയ നെല്ലിക്ക
- ഒരു കപ്പ് മാതള നാരങ്ങ
- ഒരു കപ്പ് കറുത്ത മുന്തിരി
- ചാട്ട് മസാല, രുചിക്ക്
- ബ്ലാക്ക് സാൾട്ട്, ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- എല്ലാ പഴങ്ങളും കഴുകുക.
- മിക്സി ജാറിൽ അടിച്ചെടുക്കുക
- രുചിക്കനുസരിച്ച് കുറച്ച് ചാട്ട് മസാലയും ബ്ലാക്ക് സാൾട്ടും വിതറുക.
നെല്ലിക്ക
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇവ വാർധക്യം തടയുമെന്ന് ആയുർവേദ വിദഗ്ധ ഡോ.രേഖ രാധാമണി നേരത്തെ പറഞ്ഞിരുന്നു. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ നെല്ലിക്ക ചർമ്മം, മുടി, കണ്ണുകൾ, ഹൃദയം, പാൻക്രിയാസ്, കരൾ, വൃക്കകൾ, ആമാശയം എന്നിവയ്ക്ക് നല്ലതാണ്.
മാതള നാരങ്ങ
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതള നാരങ്ങ. ഇവ അകാല വാർധക്യം, അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധിവാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുകയും ചെയ്യും.
കറുത്ത മുന്തിരി
കറുത്ത മുന്തിരി കാൻസറിനെ ചെറുക്കാനും രക്തക്കുഴലുകളുടെ ഭിത്തികൾക്ക് അയവ് വരുത്താനും പ്രായമായവരിൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ ഈ ജ്യൂസ് കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തയ്യാറാക്കി 20 മിനിറ്റിനുള്ളിൽ കുടിക്കണമെന്ന് മുഖർജി പറഞ്ഞു.