/indian-express-malayalam/media/media_files/2025/12/19/clove-water-2025-12-19-10-54-17.jpg)
Source: Freepik
നമ്മുടെ വീടുകളിലെ അടുക്കളയിൽ എപ്പോഴും കാണാറുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. എന്നാൽ കേവലം രുചിക്കും മണത്തിനും അപ്പുറം ഗ്രാമ്പൂവിന് ഔഷധ ഗുണങ്ങളുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു. തുടർച്ചയായി 10 ദിവസം ഗ്രാമ്പൂ ഇട്ട വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചിട്ടുണ്ട്.
1. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു
ഗ്രാമ്പൂവിലുള്ള 'യൂജിനോൾ' എന്ന ഘടകം ശ്വാസകോശത്തിലെ കഫക്കെട്ടും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ശ്വാസതടസമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ഇത് ഏറെ ഗുണകരമാണ്.
Also Read: ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി
2. ദഹനപ്രക്രിയ സുഗമമാക്കുന്നു
ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ ഗ്രാമ്പൂ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്. ഭക്ഷണം പെട്ടെന്ന് ദഹിക്കാനും വയറു വീർക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കും.
3. തിളങ്ങുന്ന ചർമ്മം
ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ, ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും സഹായിക്കുന്നു. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ഇതിന് കഴിവുണ്ട്.
Also Read: രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം
4. വായുടെ ആരോഗ്യം
ഗ്രാമ്പൂവിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ വായയിലെ ദുർഗന്ധം അകറ്റാനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്.
5. നല്ല ഉറക്കം നൽകുന്നു
ശരീരത്തിലെ 'മെലറ്റോണിൻ' അളവ് സ്വാഭാവികമായി വർധിപ്പിക്കാൻ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും മികച്ച ഉറക്കം ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു.
Also Read: റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ; ഡോക്ടറുടെ മുന്നറിയിപ്പ്
ഈ പാനീയത്തിന് ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും മിതമായ അളവിൽ മാത്രം കുടിക്കുക. ആരോഗ്യപ്രശ്നങ്ങളോ മറ്റ് മരുന്നുകൾ കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടറുടെ തേടിയ ശേഷം മാത്രം ഇത്തരം മാറ്റങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുറ്റത്തെ മുല്ലയ്ക്കല്ല, മുരിങ്ങയ്ക്കാണ് ഗുണം കൂടുതൽ; അറിയാം ഈ ഇലക്കറിയുടെ അത്ഭുത ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us