അസ്ഥികൾക്കുള്ള പ്രോട്ടീന്റെ ഒരേയൊരു നല്ല ഉറവിടമായി പാൽ ചിലർ കരുതാറുണ്ട്. ദിവസവും പാൽ കുടിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്ത നിരവധി പേരുണ്ട്. അതിന്റെ രുചി ഇഷ്ടമില്ലാത്തതുകൊണ്ടോ കുടിച്ച് ശീലമില്ലാത്തതുകൊണ്ടോ ആവാം. എന്നാൽ പാൽ കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും, അസ്ഥിക്ഷയം പോലുള്ള കഠിനമായ അവസ്ഥകളെ തടയാനും സഹായിക്കും, ഒപ്പം ഒടിവുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Read Also: സ്മാർട്ഫോണിൽ തുടർച്ചയായി ടൈപ്പ് ചെയ്യാറുണ്ടോ? വാട്സാപ്പിറ്റിസ് ബാധിച്ചേക്കാം
പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ മറ്റ് പാൽ ഉൽപന്നങ്ങൾ, പോഷകാഹാര വിദഗ്ധനും ഡയറ്റീഷ്യനുമായ ശിൽപ അറോറ നിർദേശിക്കുന്നു. അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന് എളുപ്പത്തിൽ ലഭ്യമായ മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറോറ പങ്കുവച്ചത്.
എളള്, മത്തി, ചീര ഇവയാണ് അറോറ നിർദേശിക്കുന്ന ഭക്ഷണങ്ങൾ.
എളള്
ദിവസവും മിതമായ അളവിൽ എള്ള് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന കുറവുകൾ ഉണ്ടാകുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. അസ്ഥി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇതൊരു ഉത്തമ ഭക്ഷണമാണ്, കാരണം അവ ദുർബലമായ അസ്ഥികൾക്ക് ഉത്തമ മറുമരുന്നായി അറിയപ്പെടുന്നു.
രാത്രിയിൽ കുതിർക്കാൻ ഇടുന്നതിലൂടെ വിത്തുകളിൽ നിന്നുള്ള കാൽസ്യം, ധാതുക്കൾ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അതുപോലെ തന്നെ അവയിൽ കാണപ്പെടുന്ന ഓക്സാലിക് ആസിഡിന്റെ ഫലങ്ങൾ കുറയ്ക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും. വെളുത്ത എള്ള് വിത്തുകളിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, ഒമേഗ -6, ഫൈബർ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. കറുത്ത എള്ള് കാത്സ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ്.
മത്തി
വിറ്റാമിൻ ബി -12 ന്റെ മികച്ച ഉറവിടമാണ് മത്തി, ഇത് ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവർത്തനത്തെ സഹായിക്കുന്നു. കൂടാതെ, അസ്ഥിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഡി നിറയെ അവയിൽ അടങ്ങിയിട്ടുണ്ട്.
ചീര
വിറ്റാമിൻ കെയുടെ കുറവിനെ തുടർന്ന് അസ്ഥി ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാലാണ് ചീര കഴിക്കണമെന്നു പറയുന്നത്. നല്ല ആരോഗ്യത്തിന് വിറ്റാമിൻ കെ ആവശ്യമാണ്, കാരണം ഇത് കാൽസ്യം ആഗിരണം ചെയ്യുന്നു. ഓക്സലേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചീരയെ കാൽസ്യത്തിന്റെ ഉറവിടമായി കണക്കാക്കാൻ കഴിയില്ലെങ്കിലും, എല്ലുകളുടെ ആരോഗ്യത്തിന് ചീര എപ്പോഴും ശുപാർശ ചെയ്യുന്നു.