വയറിലെ വീക്കം, തലവേദന, ക്ഷീണം, ഓക്കാനം, ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പലരും ഡിറ്റോക്സ് പാനീയങ്ങൾ ഉപയോഗിക്കാറുണ്ട്. പേര് പോലെ തന്നെ, സ്വയം ശുദ്ധീകരിക്കാൻ ഇവ സഹായിക്കുന്നു.
ഡിറ്റോക്സ് പാനീയം പ്രധാനമായും ഒരാളുടെ മുൻഗണനകൾക്കും അനുസരിച്ച് വിവിധ പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ ഗുണം കലർന്നവയാണ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മൾക്ക് അറിയാം.
ഈ ധാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിറ്റോക്സ് ഡ്രിങ്ക് വളരെയധികം ആളുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ ഒരു റെസിപ്പിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കുക്കുമ്പർ-നാരങ്ങ-ഇഞ്ചി – എന്നിവ ചേർന്ന ഡിറ്റോക്സ് ഡ്രിങ്ക്. എന്താണ് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്നറിയാം.
“ഇത് ദഹനം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുക്കുമ്പർ, നാരങ്ങ, പുതിന, ഇഞ്ചി, ബെറീസ് തുടങ്ങിയ ചേരുവകൾ വെള്ളത്തിൽ ചേർത്ത് മണിക്കൂറുകളോ ഒരു രാത്രിയോ രാത്രിയോ സൂക്ഷിക്കൂക. ഇതാണ് ഉപയോഗിക്കുന്നത്, ”നിധി പറഞ്ഞു.
നാരങ്ങയും ഇഞ്ചിയും ചേർന്ന കുക്കുമ്പർ പാനീയം വളരെ “ഉന്മേഷദായകവും ആരോഗ്യകരവുമായ പാനീയം” ആയിരിക്കാം. അത് ഉണ്ടാക്കാൻ എളുപ്പമാണ് ആരോഗ്യകരവും.
എങ്ങനെ ഉണ്ടാക്കാം?
ചേരുവകൾ
1 – ഇടത്തരം വലിപ്പമുള്ള കുക്കുമ്പർ
1 – വിത്ത് നീക്കം ചെയ്ത നാരങ്ങ
1 കഷണം ഇഞ്ചി
10 – പുതിന ഇല
1 ടീസ്പൂൺ – ചിയ വിത്തുകൾ
1 ലിറ്റർ – വെള്ളം
ഐസ് ക്യൂബുകൾ
ആനുകൂല്യങ്ങൾ ഇവ
- കുക്കുമ്പർ ഡിറ്റോക്സ് വെള്ളം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
- വിറ്റാമിൻ സി, വൈറ്റമിൻ കെ, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ് കുക്കുമ്പർ.
- നാരങ്ങയിൽ വൈറ്റമിൻ സിയും കൂടുതലാണ്. കൂടാതെ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുമുണ്ട്.
- കുക്കുമ്പർ ഡിറ്റോക്സ് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
എന്നാൽ ഡിറ്റോക്സ് പാനീയങ്ങൾ യഥാർത്ഥത്തിൽ ആരോഗ്യകരമാണോ?
ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആവശ്യമാണെന്ന് മുംബൈ റെജുവ എനർജി സെന്ററിലെ അക്യുപങ്ചറിസ്റ്റും പ്രകൃതിചികിത്സകനുമായ ഡോ. സന്തോഷ് പാണ്ഡെ പറഞ്ഞു. സാധാരണ വെള്ളത്തിലേക്ക് സ്വാദിഷ്ടമായ സ്വാദുകൾ ചേർക്കുന്നത് വെള്ളം കുടിക്കുന്നത് എളുപ്പമാക്കുന്നു.
“അതിനാൽ, അധിക കലോറി ചേർക്കാതെ തന്നെ നിങ്ങളുടെ വെള്ളത്തിന് പോഷകങ്ങളും സ്വാദും ചേർക്കാനുള്ള മികച്ച മാർഗമാണ് ഡിറ്റോക്സ് വാട്ടർ എന്നും അറിയപ്പെടുന്ന ഇൻഫ്യൂസ്ഡ് വാട്ടർ. കുക്കുമ്പർ, നാരങ്ങ, ഇഞ്ചി എന്നിവ ദാഹം ശമിപ്പിക്കുന്നു നല്ലൊരു ഡിറ്റോക്സ് വെള്ളമാണ്, ”ഡോ. സന്തോഷ് പറഞ്ഞു.
വെള്ളരിക്കാ ജലാംശം നൽകുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണെന്ന് ഡോ. സന്തോഷ് പറഞ്ഞു. “നാരങ്ങാനീര് കരളിനെ സംരക്ഷിക്കുകയും വിശപ്പ് കുറയ്ക്കാൻ അറിയപ്പെടുന്ന നാരായ പെക്റ്റിൻ അടങ്ങിയിരികുന്നതിനാൽ
വിഷാംശം നീക്കാൻ അത്യുത്തമമാണ്. ഇഞ്ചി മികച്ച ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണമാണ്. ദിവസവും നാരങ്ങ, ഇഞ്ചി, കുക്കുമ്പർ ചേർന്ന വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതവും ആരോഗ്യകരവുമാണ്. കാരണം ഈ അവശ്യ ഓർഗാനിക് ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ മാത്രമല്ല, ശരീരം മുഴുവൻ ശുദ്ധീകരിക്കാനും സഹായിക്കുന്നു, ”ഡോ. സന്തോഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.