/indian-express-malayalam/media/media_files/2026/03/02/heart-attack-2026-03-02-14-05-55.jpg)
(Photo: AI Generated)
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവ പ്രവചനാതീതമാണെങ്കിലും, എല്ലായ്പ്പോഴും ലക്ഷണങ്ങളില്ലാതെയാണ് സംഭവിക്കുന്നത് എന്ന് പറയാനാകില്ല. ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും വേഗത്തിൽ പ്രതികരിക്കുകയും ചെയ്യുന്നത് നിർണ്ണായകമായ നിമിഷങ്ങൾ ലാഭിക്കാൻ സഹായിക്കും.
ഒറ്റക്കായിരിക്കുന്ന സമയത്ത് ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നും അങ്ങനെയുണ്ടായാൽ സഹായത്തിനായി വിളിക്കാൻ സമയം ലഭിക്കുമോ എന്നും പലരും ആശങ്കപ്പെടാറുണ്ട്. ഈ വിഷയത്തിൽ മുംബൈ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.പരിൻ സാംഗോയ് നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്.
Also Read: ദിവസവും 6 മണിക്കൂർ മാത്രം ഉറങ്ങിയാൽ തലച്ചോറിന് എന്ത് സംഭവിക്കും?
“ഇത് സംഭവിക്കുന്നതിന് മിനിറ്റുകൾക്കോ മണിക്കൂറുകൾക്കോ ​​ദിവസങ്ങൾക്കോ ​​മുമ്പ് തന്നെ ശരീരം മുന്നറിയിപ്പുകൾ നൽകിയേക്കാം. ചിലർക്ക് നെഞ്ചിൽ അസ്വസ്ഥത, കാരണമില്ലാത്ത ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുകയോ ക്രമം തെറ്റുകയോ ചെയ്യുക, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. മറ്റു ചിലർക്ക് അമിതമായ തളർച്ച, വിയർപ്പ്, ഓക്കാനം അല്ലെങ്കിൽ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെടുക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങൾ വളരെ നിസാരമായി തോന്നാം, അതിനാൽ പലപ്പോഴും അസിഡിറ്റി, ഉത്കണ്ഠ അല്ലെങ്കിൽ ക്ഷീണം എന്നിങ്ങനെയുള്ള മറ്റ് കാരണങ്ങളാണെന്ന് കരുതി ആളുകൾ ഇവ അവഗണിക്കാറുണ്ട്,” ഡോ.സാംഗോയ് പറഞ്ഞു.
എല്ലാവർക്കും ഇത്തരം മുന്നറിയിപ്പ് സൂചനകൾ ലഭിക്കണമെന്നില്ല. “ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഹൃദയത്തിലെ പെട്ടെന്നുണ്ടാകുന്ന തടസങ്ങൾ കാരണം ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ, യാതൊരു ലക്ഷണങ്ങളും കാണിക്കാതെ തന്നെ ഒരാൾ കുഴഞ്ഞുവീഴാം,” അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: രാവിലെയുള്ള ചായയും ബിസ്ക്കറ്റും; വയറിന്റെ ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്
ഒരാൾ തനിച്ചാണെങ്കിൽ, സഹായത്തിനായി വിളിക്കാൻ മതിയായ സമയം ലഭിക്കുമോ?
ഹൃദയസംബന്ധമായ കടുത്ത വേദന, ശ്വാസംമുട്ടൽ അല്ലെങ്കിൽ നെഞ്ചിടിപ്പ് പോലുള്ള ലക്ഷണങ്ങൾ പ്രകടമായാൽ, സഹായം തേടാൻ വളരെ ചുരുങ്ങിയതും എന്നാൽ നിർണായകവുമായ സമയം ലഭിച്ചേക്കാം. "അപകടകരമായ ലക്ഷണങ്ങൾ കണ്ടാലുടൻ എമർജൻസി സർവീസിനെ വിളിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. മിനിറ്റുകൾ വൈകുന്നത് പോലും വലിയ ആഘാതം ഉണ്ടാക്കിയേക്കാം," ഡോ.സാംഗോയ് പറഞ്ഞു.
ഹൃദയാഘാതം സംഭവിച്ച് ഒരാൾ ബോധരഹിതനായിക്കഴിഞ്ഞാൽ, പിന്നീട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമാണ്. "രക്തയോട്ടം നിലച്ചാൽ 4 മുതൽ 6 മിനിറ്റിനുള്ളിൽ തന്നെ മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ചു തുടങ്ങാം. അതുകൊണ്ടാണ് ഇതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വളരെ പ്രധാനമാകുന്നത്," അദ്ദേഹം പറഞ്ഞു.
Also Read: ദിവസവും നടന്നിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചോളൂ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നം നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, പ്രത്യേകിച്ച് തുടർച്ചയായ നെഞ്ചുവേദന, പെട്ടെന്നുണ്ടാകുന്ന വിയർപ്പ്, തലകറക്കം, അല്ലെങ്കിൽ ബോധം മറയുന്നത് പോലെ തോന്നുക എന്നിവ ഉണ്ടായൽ ഒട്ടും വൈകിക്കരുതെന്ന് ഡോ.സാംഗോയ് ഊന്നിപ്പറയുന്നു.
"ഉടൻതന്നെ അടിയന്തര വൈദ്യസഹായം തേടുക, സാധിക്കുമെങ്കിൽ വീടിന്റെ വാതിൽ തുറന്നിടുക, കൂടാതെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്യുക. നിങ്ങൾക്ക് ഹൃദ്രോഗം, പ്രമേഹം അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടായ ചരിത്രം എന്നിവ ഉണ്ടെങ്കിൽ, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതും ലക്ഷണങ്ങളെ കൃത്യസമയത്ത് വിലയിരുത്തുന്നതും വളരെ പ്രധാനമാണ്," ഡോ.സാംഗോയ് പറഞ്ഞു.
Read More: ഏതൊക്കെ ഭക്ഷണം എപ്പോൾ കഴിക്കണം? ന്യൂട്രീഷ്യനിസ്റ്റ് നിർദേശിക്കുന്ന മാറ്റങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us