സിനിമകൾക്ക് മുമ്പുള്ള പുകവലി വിരുദ്ധ പരസ്യങ്ങളും സിഗരറ്റ് പായ്ക്കറ്റുകളിലെ മുൻകരുതൽ സന്ദേശങ്ങളും ആളുകളെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കുകയോ പിന്തിരിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ പുകയിലയുടെ ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടർമാർ വളരെക്കാലമായി ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ലോകത്തെ ഒരു ബില്യൺ പുകവലിക്കാരിൽ 200 മില്യൻ സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 1.5 മില്യൻ പേർ ഓരോ വർഷവും പുകയിലയുടെ ഉപയോഗം മൂലം മരണപ്പെടുന്നു. പുകയില സ്ത്രീകളിൽ ഉണ്ടാക്കുന്ന വിപരീത ഫലങ്ങളും അതുമായി ബന്ധപ്പെട്ട പ്രവണതകളും എടുത്തുകാണിക്കുന്ന ഭയപ്പെടുത്തുന്ന ഒരു കണക്കാണിത്.

Read Also: വൈറ്റ് ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

പുകവലി സ്ത്രീകളെ വ്യത്യസ്തമായി ബാധിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ദി മെഡിസിറ്റിയിലെ ഡോ.ബൊർനാലി ദത്ത.

 • പുകവലി പുരുഷന്മാരിലും സ്ത്രീകളിലും പലതരം അർബുദ സാധ്യതകൾ (ശ്വാസകോശം, വായ, അന്നനാളം, ശ്വാസനാളം, മൂത്രസഞ്ചി, പാൻക്രിയാസ്, വൃക്ക) വർധിപ്പിക്കുന്നു. സ്ത്രീകളിൽ സെർവിക്കൽ കാൻസറിനുള്ള സാധ്യത കൂടുതലാണ്.
 • ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന കാർബൺ മോണോക്സൈഡ് ഭ്രൂണത്തെ ദോഷകരമായി ബാധിക്കുന്നു, അതേസമയം നിക്കോട്ടിൻ ശിശുവിന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു.
 • പുകവലി അബോർഷനുളള സാധ്യതയും കുഞ്ഞിന്റെ ജനനത്തിലെ സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യും.
 • ഗർഭാവസ്ഥയിൽ പുകവലി പ്രീമെച്വർ ഡെവിലറിക്കുളള സാധ്യത വർധിപ്പിക്കുകയും കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ മുലപ്പാൽ കുറയ്ക്കുകയും ചെയ്യും. അമ്മയിലെ നിക്കോട്ടിൻ മുലയൂട്ടുന്ന സമയത്ത് ഒരു കുഞ്ഞിന് കൈമാറാം.
 • പുരുഷന്മാരെപ്പോലെ പുകവലി സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ഹൃദയാഘാതം.
 • പുകവലി ആർത്തവവിരാമം വേഗത്തിലാക്കുന്നു. നിക്കോട്ടിൻ അണ്ഡാശയത്തിലേക്കുള്ള രക്ത വിതരണത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി ഈസ്ട്രജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനം കുറയുന്നു, ഇത് ആർത്തവവിരാമത്തിലേക്ക് നയിച്ചേക്കാം.
 • ആർത്തവ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഗർഭധാരണത്തിലെ കാലതാമസത്തിലേക്കോ മറ്റു പ്രശ്നങ്ങളിലേക്കോ നയിക്കുന്നു
 • പുകവലി സ്ത്രീകളിൽ ബോൺ മിനറൽ ഡെൻസിറ്റി കുറയ്ക്കുന്നു, ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു.
 • പുകവലി സ്ത്രീകളിൽ കൂടുതൽ പ്രായം തോന്നിക്കുന്നതിന് കാരണമാകുന്നു, പുകവലിക്കുന്ന സ്ത്രീകൾക്ക് നേരത്തെ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്.
 • പുകവലിക്കുന്ന സ്ത്രീകളിൽ സി‌പി‌ഡി (Chronic Obstructive Pulmonary Disease) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 • പുകവലി രോഗപ്രതിരോധ സംവിധാനത്തിന് ഹാനികരമാണ്.

Read Also: Does smoking affect women differently? Here’s what a doctor says

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook