ശരീര ഭാരം പെട്ടെന്ന് കുറയാൻ എളുപ്പ മാർഗങ്ങൾ തേടുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ ചണ വിത്ത് സഹായിക്കും. ചണ വിത്ത് കൊണ്ടുള്ള ചായ രാത്രിയിൽ കുടിച്ചാൽ ശരീര ഭാരം പെട്ടെന്ന് കുറയുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ വെജ് ഡയറ്റ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ.
ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ ഈ ചായ കുടിക്കൂ. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപായി ചൂടോടെ ഈ ചായ കുടിക്കാനാണ് പോസ്റ്റിൽ പറയുന്നത്. പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ, തിളങ്ങുന്ന ചർമ്മം, മുടി കൊഴിച്ചിൽ തടയുക, തിളങ്ങുന്നതും, മിനുസമാർന്നതുമായ മുടി എന്നിവയ്ക്ക് ഈ ചായ സഹായിക്കുന്നുവെന്ന് എഴുതിയിട്ടുണ്ട്.
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് വെള്ളം ചൂടാക്കുക
- ഇതിലേക്ക് ചണ വിത്ത് ചേർക്കുക. ചെറുതീയിൽ തിളപ്പിക്കുക. കപ്പിലേക്ക് മാറ്റിയശേഷം കുടിക്കുക
ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ ചില വിദഗ്ധരുടെ അഭിപ്രായം തേടി. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന വെജിറ്റേറിയൻ ഒമേഗ-3 യുടെ മികച്ച ഉറവിടമാണ് ചണ വിത്തെന്ന് ഹോളിസ്റ്റിക് ഹെൽത്ത് കോച്ച് ദിഗ്‌വിജയ് സിങ് പറഞ്ഞു. ”ഒമേഗ 3 ഫാറ്റി ആസിഡുകളിൽ ഒന്നായ ALA അല്ലെങ്കിൽ ആൽഫ-ലിനോലെനിക് ആസിഡ് ഇതിൽ ധാരാളമുണ്ട്. ചർമ്മത്തിന് നല്ലത്, ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു, മികച്ച പ്രീബയോട്ടിക്, തിളങ്ങുന്ന മുടി പ്രോത്സാഹിപ്പിക്കുന്നു, തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു എന്നിങ്ങനെ ഇതിന് നിരവധി ഗുണങ്ങളുണ്ട്,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
അതേസമയം, ചണ വിത്തുകൾ ചൂടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിത്തുകളിലെ പോഷകങ്ങളെ നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൂടിലോ ഉയർന്ന താപനിലയിലോ ചണ വിത്തുകൾ സമ്പർക്കം പുലർത്തുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് ഇക്കാര്യം സമ്മതിച്ചുകൊണ്ട് നവി മുംബൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വർഷ ഗോറി പറഞ്ഞു. ചണ വിത്തുകൾ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
ചണ വിത്തുകൾ കഴിക്കാനുള്ള മികച്ച മാർഗം
*ടോസ്റ്റ് ചെയ്ത്
*ഭക്ഷണത്തിന് മുകളിൽ വിതറാം, കുക്കി ഉണ്ടാക്കാം, ഗ്ലൂറ്റൻ ഫ്രീ ബ്രെഡ് ഉണ്ടാക്കാം, ഷേക്കുകളിൽ ചേർക്കുകയും ചെയ്യാം.
*ദഹനം എളുപ്പമാക്കാൻ വിത്തുകൾ പൊടിച്ചെടുക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.