scorecardresearch

ഉപ്പിന്റെ ഉപഭോഗം പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നതെങ്ങനെ?

ശരീരത്തിലെ ധാതുക്കളുടെയും ജലത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ചെറിയ അളവിൽ മാത്രമാണ് സോഡിയം ആവശ്യമായി വരുന്നത്

women more sensitive to salt, risking hypertension, hypertension and salt risk
പ്രതീകാത്മക ചിത്രം

അമിതമായ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വീണ്ടും പറയേണ്ടതില്ല. എന്നാൽ ഏതെങ്കിലും ഒരു ലിംഗത്തിവിഭാഗത്തിന് ഉപ്പിനോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കാൻ കഴിയുമോ?

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും കൂടുതൽ ഉപ്പ് കഴിക്കാനുള്ള പ്രവണതയുണ്ടെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. ആർത്തവവിരാമത്തിനു ശേഷം ഇത് വർദ്ധിക്കുന്നതായി എഎച്ച്എയുടെ ഹൈപ്പർടെൻഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആർത്തവവിരാമത്തിനു മുൻപും ശേഷവും സ്ത്രീകളിൽ ഉപ്പ്-സെൻസിറ്റീവ് രക്തസമ്മർദ്ദം (എസ്എസ്ബിപി) കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും, ആർത്തവവിരാമം ഇവയുടെ തീവ്രതയും വ്യാപനവും വർധിപ്പിക്കുന്നു.

“സ്ത്രീകളിൽ വാസ്കുലർ അപര്യാപ്തത പ്രോത്സാഹിപ്പിക്കുന്ന ആൽഡോസ്റ്റെറോൺ-ഇസിഎംആർ (എൻഡോതെലിയൽ സെൽ മിനറൽകോർട്ടിക്കോയിഡ് റിസപ്റ്റർ) ആക്സിസ് മെച്ചപ്പെടുത്തിയ മനുഷ്യരിൽനിന്നും എലികളിൽനിന്നും നടത്തിയ പഠനങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഇത് വിശകലനം ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, മിക്ക ആളുകൾക്കും ചെറിയ അളവിലാണ് സോഡിയം ആവശ്യമായി വരുന്നത്. പേശികൾ ചുരുങ്ങുന്നതിനും വിശ്രമിക്കുന്നതിനും ശരീരത്തിലെ ധാതുക്കളുടെയും ജലത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രതിദിനം 500 മില്ലിഗ്രാം (അല്ലെങ്കിൽ കാൽ ടീസ്പൂൺ ഉപ്പ്) മാത്രം കഴിച്ചാൽ മതിയാകും. എന്നാൽ പലയാളുകൾക്കും ഇവ കൂടുതലായി കഴിക്കാൻ തോന്നുന്നു. ഉപ്പിൽ 40 ശതമാനം സോഡിയം അയോണുകളും 60 ശതമാനം ക്ലോറൈഡ് അയോണുകളും അടങ്ങിയിരിക്കുന്നു.

ക്ലിനിക്കൽ, പരീക്ഷണാത്മക ഡാറ്റ അനുസരിച്ച്, ഭക്ഷണത്തിലെ ഉപ്പ് കഴിക്കുന്നത് ലിംഗ-നിർദ്ദിഷ്ടമായ രീതിയിൽ ആൽഡോസ്റ്റെറോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്നു. ഇത് സ്ത്രീകളിൽ ഹൈപ്പർടെൻഷൻ വർധിപ്പിക്കുന്ന ടോക്കൺ മെക്കാനിസമാകാം, ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ), ഡോ. ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു.

ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഉപ്പ് ഇതരമാർഗങ്ങൾ തേടുകയും ചെയ്യുന്നത് അത്തരം സ്ത്രീകളെ സഹായിക്കുമെന്ന് ഡോ. ശ്രേയ് പറഞ്ഞു. ഹൈപ്പർടെൻസിവ് വിരുദ്ധ മരുന്നായ എംആർ ആന്റെഗോണിസ്റ്റ് മിനറലോകോർട്ടിക്കോയിഡ്-റിസെപ്റ്റർ എതിരാളികൾ) ചെറുപ്പക്കാരായ സ്ത്രീകളിലെ ഉപ്പ് സെൻസിറ്റീവ് ഹൈപ്പർടെൻഷൻ കുറയ്ക്കാൻ നൽകാൻ സാധിച്ചേക്കാമെന്ന് ഡോ. ശ്രേയ് പറഞ്ഞു.

“ഉപ്പ് സംവേദനക്ഷമതയും ഹൈപ്പർടെൻഷനോടുള്ള ബന്ധവും ലിംഗഭേദം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു” എന്ന് ബാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. പ്രിയങ്ക റോഹത്ഗി പറഞ്ഞു. “പുരുഷന്മാരും സ്ത്രീകളും ഒരേ അളവിൽ ഉപ്പ് കഴിക്കുമ്പോൾ രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കാണപ്പെട്ടിരുന്നു. എന്നാൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പുരുഷന്മാരേക്കാൾ ഉപ്പ് സെൻസിറ്റീവ് ആണെന്നതിന് തെളിവുകൾ വർധിച്ചുവരുന്നു,’ ഡോ. പ്രിയങ്ക പറഞ്ഞു.

ആരോഗ്യകരമായ രക്തയോട്ടം ഉറപ്പാക്കാൻ സോഡിയം-പൊട്ടാസ്യം ബാലൻസ് നിലനിർത്താനായി വാഴപ്പഴം, ഉരുളക്കിഴങ്ങ്, ഇലക്കറികൾ, വാൽനട്ട് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന്, ഡയറ്റീഷ്യൻ ലാവ്‌ലീൻ കൗർ നേരത്തെ പറഞ്ഞിരുന്നു. രക്തസമ്മർദ്ദം നിലനിർത്താൻ പോപ്പി, തണ്ണിമത്തൻ വിത്തുകളും ശുപാർശ ചെയ്യപ്പെടുന്നു, കാരണം അവയിൽ മഗ്നീഷ്യം, കാൽസ്യം എന്നിവ കൂടുതലാണ്.

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കർശനമായി കുറയ്ക്കണമെന്നും ഡോ. പ്രിയങ്ക പറഞ്ഞു. “നല്ല വ്യായാമത്തിലും ഭാരം നിയന്ത്രിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക,” ഡോ. പ്രിയങ്ക പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Does salt consumption affect men and women differently