Latest News

നാരങ്ങാ നീരൊഴിച്ച ചൂടുവെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

നാരങ്ങാ നീരടങ്ങിയ വെള്ളത്തിന് പല ഗുണങ്ങളുമുണ്ട്

ശരീരഭാരം കുറയ്ക്കുന്നതിന് നാരങ്ങ നീരൊഴിച്ച ചൂടുവെള്ളം ഫലപ്രദമാണെന്ന് കേട്ടിട്ടുണ്ട്. പല സുഹൃത്തുക്കളും ബന്ധുക്കളും ഈ വഴി ഉപദേശിക്കാറുമുണ്ട്. യാഥാര്‍ത്ഥത്തില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമോ?

വിറ്റാമിന്‍ സി അടങ്ങിയതും ദഹനത്തിന് സഹായിക്കുന്നതുമായ ഈ പാനീയം കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നത് വെറും മിഥ്യമാത്രമാണെന്നാണ് പോഷകാഹാര വിദഗ്ധയായ കിനിറ്റ കടാകിയ പട്ടേൽ പറയുന്നത്.

ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് പോലെ എളുപ്പമാണ് കൊഴുപ്പ് ഇല്ലാതാക്കുന്നതെങ്കില്‍ ഈ വിദ്യ പൊളിച്ചെഴുതേണ്ടത് തന്നെയാണെന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിനിറ്റ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തിന് സാധരണ വെള്ളത്തേക്കാള്‍ മേന്മ ഇല്ലാ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന കലോറി അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ക്രമേണ ഇത് ശരീര ഭാരം കുറയ്ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ നാരങ്ങാ നീരടങ്ങിയ വെള്ളത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സി ചര്‍മത്തിലെ ചുളിവുകൾ, വരണ്ട ചർമ്മം, പ്രായമാകൽ, സൂര്യ രശ്മിയില്‍ നിന്നുള്ള കേടുപാടുകൾ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

Also Read: വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാൻ 7 ആയുർവേദ വഴികൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Does drinking hot lemon water really help in fat loss

Next Story
മുഴുവൻ മുട്ടയോ അതോ വെള്ളയോ; ഏതാണ് കൂടുതൽ ആരോഗ്യകരം?food, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com