scorecardresearch

ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാൽ കൊളസ്‌ട്രോള്‍ കുറയുമോ?

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കാം

ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാൽ കൊളസ്‌ട്രോള്‍ കുറയുമോ?

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്താവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ പലരും ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ആലോചിച്ച് ഇതു ഒഴിവാക്കുകയും ചെയ്യുന്നു. മിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്ന രോഗമാണ് കൊളസ്‌ട്രോള്‍. കൊഴുപ്പ്‌ അധികമുളള ഭക്ഷണം ഒഴിവാക്കാന്‍ പറയുമ്പോഴും ഡാര്‍ക്ക് ചോക്ലേറ്റ് കൊളസ്‌ട്രോളിനു പ്രതിവിധിയാണെന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖര്‍ജി.

ചോക്ലേറ്റ് ഉത്പാദിപ്പിക്കുന്നത് കൊക്കോ പൊടിയില്‍ നിന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ്, ഫ്‌ളവനോയിഡ്‌സ് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൊക്കോയില്‍ നിന്ന് 70 ശതമാനം ഡാര്‍ക്ക് ചോക്ലേറ്റാണ് നിര്‍മ്മിക്കുന്നത്. പോളിഫെനോള്‍സ് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതുവഴി രക്ത സമ്മര്‍ദം, പ്രമേഹം എന്നിവ കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നു മുക്തി നേടാനും സാധിക്കുന്നു.

കോക്കോ പൊടിയേക്കാള്‍ നല്ലത് കാക്കോ പൊടിയാണെന്നും അഞ്ജലി പറയുന്നു. (ഫെര്‍മ്മന്റേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകാത്ത കോക്കോ കുരുവിന്റെ പൊടിയെയാണ് കാക്കോ എന്നു പറയുന്നത്)

ചോക്ലേറ്റ് എങ്ങനെ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നു നോക്കാം.

  • ബദാം മില്‍ക്കിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ കാക്കോ പൊടി ചേര്‍ത്തിളക്കുക
  • ഇതിലേയ്ക്കു 2 ടേബിള്‍ സ്പൂണ്‍ കോകനട്ട് ക്രീം, പഴങ്ങള്‍ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ ഇഷ്ടാനുസരണം ശര്‍ക്കര, തേന്‍ എന്നിവയും ഉള്‍പ്പെടുത്താവുന്നതാണ്.

ഈ പാനീയം ആഴ്ച്ചയില്‍ രണ്ടു തവണ ഡയറ്റിൽ ഉള്‍പ്പെടുത്തി നോക്കൂ, മാറ്റം കണ്ടറിയാമെന്നു പറയുകയാണ് അഞ്ജലി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Does dark chocolate reduce cholesterol