ശരീരഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പല നുറുങ്ങു വഴികളും ഇന്റർനെറ്റിൽ ഇന്ന് ലഭ്യമാണ്. ഇത്തരത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്ന നാലു മിഥ്യാധാരണകളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് പൂജ ബംഗ.
“ആളുകൾ ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളും പിന്തുടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലർക്കും അതുകൊണ്ട് പ്രയോജനം ലഭിക്കുമോ എന്നൊന്നും അറിയില്ല. ഈ വീഡിയോയിൽ, ചില മിഥ്യാധാരണകളെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്, ”അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഹെർബൽ ടീ കുടിക്കുക
അവ കുടിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഭക്ഷണങ്ങൾക്കും ഒന്നും ചെയ്യാനാവില്ല. ഒരു കാര്യം മനസ്സിലാക്കുക – ഒരു ഭക്ഷണത്തിന് മാത്രമായി നിങ്ങളുടെ ഭാരം കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മാന്ത്രിക ഭക്ഷണങ്ങളോ പാനീയങ്ങളോ ഇല്ല,” അവർ എഴുതി.
കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, വെള്ളം എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ക്ഷീണം അനുഭവപ്പെടും. സ്ഥിരമായ വ്യായാമത്തോടൊപ്പം എല്ലാം മിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള തന്ത്രമാണ്.
പഴങ്ങൾ മാത്രമടങ്ങിയ ഡയറ്റ്
പഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണെങ്കിലും, മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ പര്യാപ്തമല്ല. അവയിൽ ചെറിയ അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അവ ആവശ്യമാണ്. പക്ഷേ, ശരീരഭാരം കുറയ്ക്കാൻ പഴങ്ങൾ മാത്രമുള്ള ഭക്ഷണക്രമം പര്യാപ്തമല്ല.
മണിക്കൂറുകളോളം കാർഡിയോ വ്യായാമങ്ങൾ ചെയ്യുക
“മണിക്കൂറുകളോളം കാർഡിയോ വ്യായാമങ്ങൾ ചെയ്താൽ കൂടുതൽ കലോറി ഇല്ലാതാകുമെന്നും അതിലൂടെ കൂടുതൽ ഭാരം കുറയുമെന്നും കരുതുന്നു. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല, ”അവർ പറഞ്ഞു.
Read More: പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഇതാ 5 എളുപ്പ വഴികൾ