scorecardresearch

മദ്യപാനം ഉറക്കം കെടുത്തുമോ? എങ്ങനെ?

കിടക്കുന്നതിനു തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

കിടക്കുന്നതിനു തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

author-image
Shreya Agrawal
അപ്‌ഡേറ്റ് ചെയ്‌തു
New Update
alcohol|drinks|sleep|alcohol drinking

മദ്യപാനം ഉറക്കത്തിലും ദീർഘകാല ഫലങ്ങൾ ഉണ്ടാക്കും. source: pexels

പ്രായമോ ജീവിതശൈലിയോ പരിഗണിക്കാതെ തന്നെ, മതിയായതും ഗുണനിലവാരമുള്ളതുമായ ഉറക്കം ലഭിക്കാൻ നിരവധി ആളുകൾ പാടുപെടുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമേ, മദ്യപാനം ഉറക്ക രീതികളിൽ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ?

Advertisment

ഉറക്കം കുറയുന്നതിനാൽ വേഗത്തിൽ ഉറങ്ങാൻ പലരും മദ്യത്തെ ആശ്രയിക്കുന്നതായി, കാലിഫോർണിയ ആസ്ഥാനമായുള്ള മെഡിക്കൽ ഉപകരണ കമ്പനിയായ റെസ്മെഡിന്റെ മെഡിക്കൽ അഫയേഴ്സ് (ദക്ഷിണേഷ്യ) മേധാവി ഡോ. സിബാസിഷ് ഡേ പറയുന്നു.

എന്നിരുന്നാലും, മദ്യത്തിന്റെ ഉപഭോഗം ഉറക്കത്തിന്റെ ഗുണനിലവാരത്തിലും അളവിലും അപാകതയുണ്ടാക്കുമെന്ന് വിദഗ്ധൻ പറയുന്നു.“മദ്യപാനം ഉറക്കത്തിന്റെ ആകെ സമയം കുറയ്ക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് അടുത്ത ദിവസം ക്ഷീണം, ആശയക്കുഴപ്പം, ഉറക്കം എന്നിവയിൽ കലാശിക്കുന്നു. സ്ലോ-വേവ് സ്ലീപ്പും ആർഇഎം (ദ്രുത നേത്ര ചലനം) ഘട്ടങ്ങളിലും മദ്യം ബാധിക്കുന്നു, ”അദ്ദേഹം പറയുന്നു.

തുടക്കത്തിൽ നിരവധി ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ഇടപഴകുന്നതിലൂടെ മദ്യം ഉറക്കത്തിനു സഹായിക്കുന്നു. എന്നാൽ ഇതിന്റെ ഉപയോഗം കൂടുമ്പോൾ ഉറക്കത്തിൽ ഇതിന്റെ ഫലം കുറയുന്നു. "ഒരു വ്യക്തി അതേ ഫലം ലഭിക്കുന്നതിന് അളവ് വർധിപ്പിക്കാൻ തുടങ്ങുന്നു, ഇത് ആസക്തിയിലേക്ക് നയിക്കുന്നു," ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റലിലെ പൾമണറി ആൻഡ് സ്ലീപ്പ് മെഡിസിൻ സീനിയർ കൺസൾട്ടന്റായ ഡോ. സുമന്ത് പറയുന്നു.

Advertisment

വലിയ അളവിലുള്ള മദ്യപാനം ആഴത്തിലുള്ള ഉറക്കം കുറയ്ക്കുന്നു, ഇത് ഒരു നിശ്ചിത കാലയളവിനുശേഷം ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു, ഡോ. സുമന്ത് ചൂണ്ടിക്കാട്ടുന്നു. “മിതമായ അളവിലെ മദ്യപാനം ഉറക്കത്തിന്റെ ഗുണനിലവാരം 24 ശതമാനത്തിലേക്കും വലിയ അളവിലുള്ള മദ്യപാനം 40 ശതമാനത്തിലേക്കും നയിക്കുന്നു,”ഡോ. സുമന്ത് വിശദീകരിക്കുന്നു.

എന്നിരുന്നാലും, ആർഇഎം ഘട്ടത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. "മദ്യപാനം ഉറക്കത്തിന്റെ നിർണായക ആർഇഎം ഘട്ടത്തിൽ ചെറിയ കാലയളവ് ചെലവഴിക്കുന്നു. ഇത് നിങ്ങൾ വിശ്രമം കുറയ്ക്കുന്നു," ഡോ. സിബാസിഷ് പറയുന്നു. പാനീയങ്ങളും നിങ്ങളുടെ ഉറക്കത്തിൽ സ്വാധീനം ചെലുത്തും.

എന്നാൽ ഇത് കൃത്യമായി എങ്ങനെ സംഭവിക്കുന്നു? ആൽക്കഹോൾ മെറ്റബോളിസത്തിലും ശരീരത്തിലെ അതിന്റെ അപചയത്തിലും കരളിന് പങ്കുണ്ടെന്ന്, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും (ഇന്റേണൽ മെഡിസിൻ) തീവ്രവിദഗ്ദനുമായ ഡോ. അർപൻ ചൗധരി പറയുന്നു.

“ഉറക്കത്തിന് തൊട്ടുമുമ്പ് മദ്യം കഴിക്കുമ്പോൾ, അതിന്റെ ശതമാനം രക്തത്തിൽ ഉയർന്ന നിലയിൽ തുടരുകയും അത് പെട്ടെന്നുള്ള ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ കരൾ ആൽക്കഹോൾ മെറ്റബോളിസ് ചെയ്യാൻ തുടങ്ങുമ്പോൾ, അത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു, പ്രത്യേകിച്ച് ആർഇഎം ഘട്ടത്തിൽ. ഇതേതുടർന്ന് ഉറക്കം നഷ്ടപ്പെടുന്നു.

അതിനാൽ, കിടക്കുന്നതിനു തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുകയും ഒരാളുടെ ഉറക്കചക്രം ശല്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നു,”അദ്ദേഹം വിശദീകരിക്കുന്നു.

കൂടാതെ, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം സ്ലോ-വേവ് സ്ലീപ്പും ആർഇഎം ഉറക്കവും തമ്മിലുള്ള അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. “കുറഞ്ഞ ഉറക്ക ദൈർഘ്യവും കൂടുതൽ ഉറക്ക തടസ്സങ്ങളും ഈ അസന്തുലിതാവസ്ഥയുടെ ഫലമായിരിക്കാം, ഇത് മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു.

ദീർഘകാല ഉപയോഗത്തിൽ, ഉറക്കത്തിന്റെ വിഘടന ശേഷി തുടരുമ്പോൾ, സെഡേറ്റീവ് പ്രഭാവം നഷ്ടപ്പെടും. പലപ്പോഴും, പഴയപോലെ ഫലം കൈവരിക്കാൻ വ്യക്തികൾ കൂടുതൽ മദ്യം കഴിക്കുന്നു. ഇത് അമിതമായ ഉപഭോഗത്തിലേക്കും തുടർന്നുള്ള ആസക്തിയിലേക്കും നയിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മദ്യപാനികളിൽ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു, ”ഡോ. സിബാസിഷ് പറയുന്നു.

ആൽക്കഹോൾ പേശികൾക്ക് അയവ് നൽകുന്ന പദാർത്ഥമായതിനാൽ, ഉറങ്ങുന്നതിനുമുമ്പ് മദ്യപിക്കുന്നത്, ശ്വാസനാളത്തിന് തടസ്സം നേരിടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. “ഉറക്കത്തിനു തൊട്ടുമുൻപുള്ള ഈ മദ്യപാനം, പതിവായി കൂർക്കം വലിക്കുന്നവരിലും അല്ലെങ്കിൽ സ്ലീപ് അപ്നിയ ഉള്ളവരിലോ കൂടുതൽ കഠിനമായ കൂർക്കംവലി പ്രകടിപ്പിക്കുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു,” ഡോ. സിബാസിഷ് കൂട്ടിച്ചേർക്കുന്നു.

മദ്യപാനം ഉറക്കത്തിലും ദീർഘകാല ഫലങ്ങൾ ഉണ്ടാക്കും. അമിതമായ മദ്യപാനത്തിന്റെ ദീർഘകാല അനന്തരഫലങ്ങളിലൊന്നാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ(ഒഎസ്എ). ഇത് പകൽ ഉറക്കത്തിനും ക്ഷീണത്തിനും കാരണമാകുന്നു. പകൽ സമയത്ത് ഉണർന്നിരിക്കാൻ സഹായിക്കുന്നതിന് ആളുകൾ പതിവായി കാപ്പി, സിഗരറ്റ് തുടങ്ങിയ കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു," ഡോ. അർപൻ പറഞ്ഞു.

സ്ലീപ് അപ്നിയയും ഉറക്കമില്ലായ്മയും ഉൾപ്പെടെയുള്ള ഉറക്ക തകരാറുകളെ മദ്യപാനം കൂടുതൽ വഷളാക്കുമെന്ന് ഡോ. സിബാസിഷ് പറയുന്നു. "ഇത് ആർഇഎം ഉറക്കത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഓർമ്മയുടെ ഏകീകരണത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും നിർണായകമാണ്. തൽഫലമായി, പതിവായി മദ്യം കഴിക്കുന്ന വ്യക്തികൾക്ക് പകൽ ഉറക്കം, ജാഗ്രത കുറയൽ, ഏകാഗ്രതയും ഉൽപ്പാദനക്ഷമതയും തകരാറിലാകുക തുടങ്ങിയവ ഉണ്ടാകാം.

ഈ അപകടസാധ്യതകൾ ലഘൂകരിക്കാൻ എന്തുചെയ്യാനാകുമെന്ന് മനസ്സിലാക്കേണ്ടത് നിർണായകമാണ്. അടുത്തിടെ, ലോകാരോഗ്യ സംഘടന മദ്യത്തിന്റെ ഏത് അളവും നമ്മുടെ ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് പ്രസ്താവിച്ചിരുന്നു.

“നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ഇഫക്റ്റുകൾക്കിടയിൽ, ഉറക്കത്തിൽ മദ്യപാനത്തിന്റെ സ്വാധീനം ഉയർന്നുവന്നിട്ടുണ്ട്. അതിനാൽ, നല്ല ഉറക്കം ലഭിക്കണമെങ്കിൽ മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്, ” വിദഗ്ധൻ പറയുന്നു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: