scorecardresearch

വൃക്കയിൽ കല്ല് ഉണ്ടാകില്ല, ഈ സമയത്ത് വെള്ളം കുടിച്ചാൽ മതി

ഏത് ഭക്ഷണവും നന്നായി ചവയ്ക്കണം, അല്ലാത്തപക്ഷം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

ഏത് ഭക്ഷണവും നന്നായി ചവയ്ക്കണം, അല്ലാത്തപക്ഷം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

author-image
Health Desk
New Update
Kidney stone

Source: Freepik

വൃക്കകളുടെ ശരിയായ പ്രവർത്തനം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിലുണ്ടാകുന്ന ചെറിയൊരു പ്രശ്നം പോലും ശ്രദ്ധയോടെ നോക്കി കാണണം. ശരീരത്തിന് ആവശ്യമുള്ള അളവിൽ ധാതുക്കളും ലവണങ്ങളും ഉപയോഗിച്ചശേഷം ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് കളയുകയാണ് പതിവ്. 

Advertisment

ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ചെറിയ പരലുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. എന്നാൽ ഈ പരലുകൾക്ക് വലുപ്പം കൂടുമ്പോൾ അവ കുടുങ്ങിക്കിടക്കും. അപ്പോഴാണ് വൃക്കയിലെ കല്ലുകളുടെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.

Also Read: 35 കിലോ കുറച്ച് ഭൂമി പട്നേക്കർ; പിന്നിൽ ഈ 6 രഹസ്യങ്ങൾ

ഏത് ഭക്ഷണവും നന്നായി ചവയ്ക്കണം, അല്ലാത്തപക്ഷം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.ബി.യോഗ വിദ്യ പറയുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എപ്പോൾ വെള്ളം കുടിക്കാം, എങ്ങനെ കഴിക്കണം എന്നൊക്കെ അവർ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

Also Read: 40 കിലോ സിംപിളായി കുറയ്ക്കാം; പാത്രത്തിൽ അവശേഷിക്കുന്നത് കഴിക്കാതിരിക്കൂ

Advertisment

1. ധാരാളം വെള്ളം കുടിക്കുക. എങ്കിൽ മാത്രമേ വൃക്കയിലെ കല്ലുകൾ ഉണ്ടാകാതിരിക്കൂ. 

2. നിങ്ങൾ ഏത് തരം ഭക്ഷണം കഴിച്ചാലും, അത് നന്നായി ചവയ്ക്കണം. 

3. മൂത്രം പിടിച്ചു വയ്ക്കരുത്. മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ഉടൻ മൂത്രമൊഴിക്കണം. അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

4. ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെ ധാരാളം വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്താൽ വൃക്കയിൽ കല്ല് വരില്ല. മാത്രമല്ല, മറ്റ് പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു.

Also Read: എന്താണ് 'സത്തു ചാസ്'? എങ്ങനെ തയ്യാറാക്കാം? സൂര്യാഘാതത്തിൽ നിന്ന് വരെ രക്ഷ നേടാം

വൃക്കയിലെ കല്ലിനെ നിസാരമായി കാണുന്നത് വൃക്കകൾ തകരാറിലാകാൻ ഇടയാക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ ചികിത്സ തേടണം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വെറും വയറ്റിൽ ഇത്ര കറിവേപ്പില ചവയ്ക്കൂ, പ്രമേഹം നിയന്ത്രിക്കാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: