scorecardresearch

'ശരീരഭാരം കുറയ്ക്കാൻ ഒരേയൊരു വഴി മാത്രം'; 40 കിലോ കുറച്ച ഡോക്ടർ പങ്കുവച്ച രഹസ്യം

ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി പേർ പല വഴികളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അതിന്റെയെല്ലാം അടിസ്ഥാന തത്വം ഒന്നുമാത്രമാണെന്ന് ഡോ.അർജുൻ പറയുന്നു

ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി പേർ പല വഴികളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അതിന്റെയെല്ലാം അടിസ്ഥാന തത്വം ഒന്നുമാത്രമാണെന്ന് ഡോ.അർജുൻ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weight Loss

Source: Freepik

അമിതവണ്ണവുമായി മല്ലിടുന്നവർക്ക് പുതിയൊരു പ്രതീക്ഷ നൽകുകയാണ് ഡോ.അർജുൻ സബർവാൾ എന്ന വൃക്കരോഗ വിദഗ്ധൻ. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം നേടിയെടുത്തത് അത്ഭുതകരമായ മാറ്റമാണ്. രണ്ടു വർഷം കൊണ്ട് 40 കിലോ ഭാരം കുറച്ച് ഡോക്ടർ ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഫാഷൻ ഡയറ്റുകൾക്കോ സങ്കീർണ്ണമായ വ്യായാമമുറകൾക്കോ പിന്നാലെ പോകാതെ, ലളിതവും ശാസ്ത്രീയവുമായ ഒരൊറ്റ വഴിയിലൂടെയാണ് ഈ വിജയം അദ്ദേഹം സ്വന്തമാക്കിയത്.

Advertisment

Also Read: ശ്വാസകോശത്തെ സംരക്ഷിക്കാൻ ഈ ഒരൊറ്റ അടുക്കള ചേരുവ മതി; എങ്ങനെ ഉപയോഗിക്കണം?

ശരീരഭാരം കുറയ്ക്കാനുള്ള 'ഒരേയൊരു' വഴി

ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി പേർ പല വഴികളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അതിന്റെയെല്ലാം അടിസ്ഥാന തത്വം ഒന്നുമാത്രമാണെന്ന് ഡോ.അർജുൻ സബർവാൾ പറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗം കാലറി കുറവ് മാത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രോട്ടീൻ വർധിപ്പിക്കുക, ജിമ്മിൽ പോകുക, റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുക എന്നിവയെല്ലാം ഈ കാലറി കുറവ് എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴികൾ മാത്രമാണ്. അതിനായി, ഒരു വ്യക്തി ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യം ഇവയാണ്.

  • നിങ്ങൾ കഴിക്കുന്നതെല്ലാം കൃത്യമായി കണക്കുകൂട്ടുക
  • ഓരോന്നിന്റെയും കാലറികൾ എണ്ണുക

Also Read: രാവിലെയുള്ള മലബന്ധം മാറിക്കിട്ടും; ഈ സമയത്ത്, ഈ അളവിൽ പപ്പായ കഴിക്കൂ

ശരീരത്തിന് ആവശ്യമായതിലും കുറഞ്ഞ അളവിൽ കാലറി ഉപഭോഗം ചെയ്യുമ്പോൾ, ശരീരം ശേഖരിച്ചുവെച്ച കൊഴുപ്പിനെ ഊർജത്തിനായി ഉപയോഗിക്കാൻ തുടങ്ങും. ഇതാണ് കാലറി കുറവ്. ഈ ലളിതമായ ഗണിതമാണ് ഭാരം കുറയ്ക്കുന്ന പ്രക്രിയയുടെ ആണിക്കല്ലെന്നും ഡോ.അർജുൻ അടിവരയിട്ട് പറയുന്നു.

ദീർഘകാല ഫലങ്ങൾക്കുള്ള രഹസ്യങ്ങൾ

കാലറി കുറവ് എന്ന രീതി പിന്തുടരുന്നത് തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഈ പ്രക്രിയയെ ഒരു ശീലമാക്കി മാറ്റിയാൽ വിജയം സുനിശ്ചിതമാണ്. ആദ്യത്തെ ആഴ്ച ഏറ്റവും കഠിനമായ ഘട്ടമാണെന്നും, രണ്ടാമത്തെ ആഴ്ച കാര്യങ്ങൾ എളുപ്പമായി തുടങ്ങുമെന്നും, മൂന്നാമത്തെ ആഴ്ച കാലറി എണ്ണുന്നത് ഒരു ശീലമായി മാറുമെന്നും ഡോ.അർജുൻ വ്യക്തമാക്കി. 

Also Read: രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; പറമ്പിലെ ഈ പഴം ഒരെണ്ണം കഴിക്കൂ

ഈ യാത്രയിൽ വിജയിക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ കൂടിയേ തീരൂ, അത് നിങ്ങളുടെ ഇച്ഛാശക്തിയും സ്ഥിരതയും ആണ്. താൽക്കാലികമായ ഫലങ്ങൾ നൽകുന്ന കുറുക്കു വഴികൾക്ക് പിന്നാലെ പോകാതെ, സ്ഥിരതയും നിശ്ചയദാർഢ്യവും നിലനിർത്തി മുന്നോട്ട് പോകുക എന്നതാണ് ശാശ്വതമായ ഭാരം കുറയ്ക്കലിന്റെ യഥാർത്ഥ താക്കോൽ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മരുന്നുകളില്ലാതെ 15 മിനിറ്റിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം; ഭക്ഷണശേഷം ഇത് ചെയ്യൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: