scorecardresearch

രാത്രി വൈകിയുള്ള ഭക്ഷണം, പ്രോട്ടീന്റെ കുറവ്; ഫാറ്റി ലിവർ അകറ്റാൻ ഈ 3 തെറ്റുകൾ തിരുത്താം

വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടും പലരിലും ഈ അവസ്ഥ മാറുന്നില്ല എന്നതാണ് വസ്തുത. നാം നിത്യജീവിതത്തിൽ ചെയ്യുന്ന മൂന്ന് പ്രധാന തെറ്റുകളാണ് ഇതിന് കാരണം

വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടും പലരിലും ഈ അവസ്ഥ മാറുന്നില്ല എന്നതാണ് വസ്തുത. നാം നിത്യജീവിതത്തിൽ ചെയ്യുന്ന മൂന്ന് പ്രധാന തെറ്റുകളാണ് ഇതിന് കാരണം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fatty Liver

Image Source: Freepik

കേരളീയരിലും മറ്റ് സൗത്ത് ഏഷ്യൻ വംശജരിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടും പലരിലും ഈ അവസ്ഥ മാറുന്നില്ല എന്നതാണ് വസ്തുത. നാം നിത്യജീവിതത്തിൽ ചെയ്യുന്ന മൂന്ന് പ്രധാന തെറ്റുകളാണ് ഇതിന് പിന്നിലെന്ന് കാനഡയിലെ ഡോ. തനിഷ ഷെക്ദാർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ തിരുത്തേണ്ട ആ മൂന്ന് ശീലങ്ങൾ ഇവയാണ്.

Advertisment

Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

1. അർധരാത്രിയിലെ ഭക്ഷണം 

നമ്മുടെ നാട്ടിലെ ഒരു പ്രധാന രീതിയാണ് വൈകിയുള്ള അത്താഴം. ജോലി കഴിഞ്ഞ് വന്ന് രാത്രി 9 മണിക്കും 10 മണിക്കും ശേഷം അമിതമായി ആഹാരം കഴിക്കുന്നത് കരളിലെ കൊഴുപ്പ് വർധിപ്പിക്കാൻ കാരണമാകുന്നു. രാത്രിയിൽ ശരീരം വിശ്രമത്തിലേക്ക് കടക്കുമ്പോൾ കഴിക്കുന്ന കാലറി ഊർജമായി മാറുന്നതിന് പകരം നേരിട്ട് കൊഴുപ്പായി കരളിന് ചുറ്റും അടിയുന്നു. സൂര്യാസ്തമയത്തിന് മുൻപോ അല്ലെങ്കിൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപോ അത്താഴം കഴിക്കുന്നതാണ് ഉചിതം.

Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

2. അമിതമായ കാർഡിയോ വ്യായാമങ്ങൾ

ഫാറ്റി ലിവർ കുറയ്ക്കാൻ മണിക്കൂറുകളോളം നടക്കുകയോ ഓടുകയോ ചെയ്യുന്നത് മാത്രം പോരാ എന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. അമിതമായ കാർഡിയോ വ്യായാമങ്ങൾ പേശീബലം കുറയ്ക്കാനിടയാക്കും. കരളിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ശരീരത്തിന് പേശികളുടെ സഹായം ആവശ്യമാണ്. അതിനാൽ നടത്തത്തോടൊപ്പം തന്നെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പേശീബലം കൂട്ടുന്ന വ്യായാമങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

Also Read: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

3. പ്രോട്ടീന്റെ കുറവ്

സൗത്ത് ഏഷ്യൻ ഭക്ഷണരീതിയിൽ കാർബോഹൈഡ്രേറ്റ് (അരിഭക്ഷണം, മധുരം) കൂടുതലും പ്രോട്ടീൻ (മാംസ്യം) കുറവുമാണ്. പ്രോട്ടീൻ കുറയുന്നത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും അത് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ മീൻ, മുട്ട, പയർവർഗങ്ങൾ, ഇറച്ചി എന്നിവ ആവശ്യമായ അളവിൽ ഉൾപ്പെടുത്തുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

കൃത്യസമയത്തുള്ള ഭക്ഷണം, പേശീബലം വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, പ്രോട്ടീൻ അടങ്ങിയ ആഹാരം എന്നിവ ശീലമാക്കിയാൽ ഫാറ്റി ലിവർ എന്ന വില്ലനെ പൊരുതി തോൽപ്പിക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: