scorecardresearch

റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ

ഹൃദയാരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത് റെഡ് മീറ്റ് അല്ലെന്നും, മറിച്ച് നിത്യജീവിതത്തിൽ ആരോഗ്യകരമെന്ന് കരുതി ഉപയോഗിക്കുന്ന മറ്റ് രണ്ട് ഭക്ഷണസാധനങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു

ഹൃദയാരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത് റെഡ് മീറ്റ് അല്ലെന്നും, മറിച്ച് നിത്യജീവിതത്തിൽ ആരോഗ്യകരമെന്ന് കരുതി ഉപയോഗിക്കുന്ന മറ്റ് രണ്ട് ഭക്ഷണസാധനങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Heart attack

Source: Freepik

ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് പറയുമ്പോൾ മിക്കവരും ആദ്യം കുറ്റപ്പെടുത്തുന്നത് റെഡ് മീറ്റിനെയാണ്. എന്നാൽ, പതിറ്റാണ്ടുകളായി നമ്മൾ വിശ്വസിച്ചുപോരുന്ന ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഹെൽത്ത് എക്സ്പെർട്ട് ഡോ.എറിക് ബെർഗ്. ഹൃദയാരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത് റെഡ് മീറ്റ് അല്ലെന്നും, മറിച്ച് നിത്യജീവിതത്തിൽ ആരോഗ്യകരമെന്ന് കരുതി ഉപയോഗിക്കുന്ന മറ്റ് രണ്ട് ഭക്ഷണസാധനങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Advertisment

Also Read: മുറ്റത്തെ മുല്ലയ്ക്കല്ല, മുരിങ്ങയ്ക്കാണ് ഗുണം കൂടുതൽ; അറിയാം ഈ ഇലക്കറിയുടെ അത്ഭുത ഗുണങ്ങൾ

യഥാർത്ഥ വില്ലന്മാർ 

സീഡ് ഓയിലുകൾ: പാചകത്തിനായി നമ്മൾ ഉപയോഗിക്കുന്ന വിവിധതരം സീഡ് ഓയിലുകളാണ് ഇതിൽ പ്രധാനം. ഇവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിൽ നീർവീക്കം ഉണ്ടാക്കാൻ കാരണമാകുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് രക്തധമനികളെ തകരാറിലാക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

സംസ്കരിച്ച ധാന്യങ്ങൾ: പ്രഭാതഭക്ഷണമായി കഴിക്കുന്ന പല തരം ധാന്യങ്ങളും ആരോഗ്യകരമാണെന്ന ലേബലിലാണ് വിൽക്കപ്പെടുന്നത്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. രക്തധമനികളിൽ സമ്മർദം ചെലുത്താൻ കാരണമാകുന്നു.

Also Read: ജിമ്മും ഡയറ്റും മടുത്തോ? ഇഷ്ടമുള്ളത് കഴിച്ചും മെലിയാം; ഇതാ 5 വഴികൾ

മാംസവും കൊഴുപ്പും മോശമാണോ?

സാച്ചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളും അടങ്ങിയ മാംസം, വെണ്ണ, ചീസ് എന്നിവ പലപ്പോഴും ഹൃദയത്തിന്റെ ശത്രുക്കളായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഇവയിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ2 തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോ.ബെർഗ് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് വൈറ്റമിൻ കെ2, ശരീരത്തിലെ കാൽസ്യം രക്തധമനികളിൽ അടിഞ്ഞുകൂടുന്നത് തടയുകയും അവയെ എല്ലുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ ധമനികൾ കടുപ്പമേറിയതാകുന്നത് തടയാൻ സാധിക്കും.

Also Read: ഗ്രീൻ ടീ കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ? എത്ര കപ്പ് കുടിക്കണം?

രക്തത്തിലെ പഞ്ചസാരയെ അസ്ഥിരപ്പെടുത്തുകയും, വീക്കം പ്രോത്സാഹിപ്പിക്കുകയും, ശരീരം കാൽസ്യം കൈകാര്യം ചെയ്യുന്ന രീതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് യഥാർത്ഥ അപകടം. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ കൊഴുപ്പിനെ പേടിക്കുന്നതിന് പകരം, ശരീരത്തിൽ നീർവീക്കം ഉണ്ടാക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് ഗുണകരമെന്നാണ് അദ്ദേഹം പറയുന്നത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹ രോഗികളിൽ വൃക്ക തകരാറിലായോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: