/indian-express-malayalam/media/media_files/2025/11/19/egg-2025-11-19-13-49-52.jpg)
Source: Freepik
പോഷകസമൃദ്ധമായൊരു ഭക്ഷണമാണ് മുട്ടയെന്ന് എല്ലാവർക്കും അറിയാം. അവ ശരീരത്തിന് ആവശ്യമായ വൈറ്റമിനും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും മുട്ട അനുയോജ്യമായൊരു ഭക്ഷണമാണ്.
ഡൽഹിയിലെ ഫോർട്ടിസ് വസന്ത് കുഞ്ചിലെ സീനിയർ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.ശുഭം വാത്സ്യ തന്റെ ദൈനംദിന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ 38 കിലോഗ്രാം കുറഞ്ഞുവെന്ന് പറഞ്ഞു. ‘30 ദിവസത്തേക്ക് ഒരു ദിവസം മൂന്ന് മുട്ട കഴിച്ച് വ്യത്യാസം അനുഭവിക്കൂ’ എന്ന തലക്കെട്ടോടെ പോസ്റ്റ് വീഡിയോയിലാണ് അദ്ദേഹം തന്റെ അനുഭവം വിശദീകരിച്ചത്.
Also Read: 50-ാം വയസിലും 25 കാരന്റെ ലുക്ക്; 6 നേരം ഭക്ഷണം, 5 ദിവസം വ്യായാമം, മഹേഷ് ബാബുവിന്റെ ഫിറ്റ്നസ് രഹസ്യം
ദിവസവും മൂന്ന് മുട്ടകൾ കഴിക്കുന്നത് ഒരാളുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സ്ഥിരമായ ഉപഭോഗം പേശികളുടെ വീണ്ടെടുക്കലിനും കൊഴുപ്പ് രാസവിനിമയത്തിനും നിർണായകമായ 18 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകുന്നുവെന്ന് മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡോക്ടർ പറഞ്ഞു.
"മുട്ട കഴിക്കുന്നത് നല്ല ആരോഗ്യത്തിനുള്ള ഒരു അനുഗ്രഹമാണ്. എന്നെ വിശ്വസിക്കൂ, ദിവസവും മൂന്ന് മുട്ട കഴിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം പൂർണ്ണമായും മാറും. ഞാൻ ഒരു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. ദിവസവും മുട്ട കഴിച്ചുകൊണ്ട് മൂന്ന് വർഷത്തിനുള്ളിൽ എനിക്ക് 38 കിലോ കുറഞ്ഞു. ദിവസവും മൂന്ന് മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് 18 ഗ്രാം പൂർണ്ണവും ഉയർന്ന നിലവാരമുള്ളതുമായ പ്രോട്ടീൻ ലഭിക്കുന്നു. ഈ പ്രോട്ടീനിൽ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു, ഇത് പേശികളുടെ വീണ്ടെടുക്കലിനും കൊഴുപ്പ് രാസവിനിമയത്തിനും നിർണായകമാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: മരുന്നില്ല, നിയന്ത്രണമില്ല; പ്രോട്ടീൻ, നടത്തം, ഉറക്കം മാത്രം; ബ്ലഡ് ഷുഗർ കുറയ്ക്കാം
പതിവായി മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ
മുട്ടയുടെ മഞ്ഞക്കരു കോളിന്റെ സമ്പന്നമായ ഉറവിടമാണെന്നും കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കൊഴുപ്പ് തകരുന്നതിനും സഹായിക്കുന്ന ഒരു സുപ്രധാന പോഷകമാണെന്നും ഡോ. ​വാത്സ്യ എടുത്തുപറഞ്ഞു. “മുട്ടയുടെ മഞ്ഞക്കരു കോളിന്റെ സമ്പന്നമായ ഉറവിടമാണ്. കരളിലെ കൊഴുപ്പ് തകർക്കാൻ സഹായിക്കുകയും വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അവശ്യ പോഷകമാണ് കോളിൻ. അതുകൊണ്ടാണ് മുട്ടകളെ കരളിനെ പിന്തുണയ്ക്കുന്ന ഭക്ഷണം എന്ന് വിളിക്കുന്നത്,” അദ്ദേഹം വിശദമാക്കി.
Also Read: ഒരു മാസത്തേക്ക് ദിവസവും 5 കപ്പ് കാപ്പിയോ ചായയോ കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ദോഷകരമായ ചീത്ത കൊളസ്ട്രോൾ സുരക്ഷിതമായ രൂപത്തിലേക്ക് മാറ്റുന്നതിനും കാരണമാകുന്നു, ഇത് പിന്നീട് ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നുവെന്ന് ഡോ.വാത്സ്യ പറഞ്ഞു. "പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ ആയി കണക്കാക്കപ്പെടുന്ന എച്ച്ഡിഎൽ വർധിപ്പിക്കുകയും എൽഡിഎൽ കണങ്ങളെ (മോശം കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു) സുരക്ഷിതമായ രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. തൽഫലമായി, നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം നന്നായി സന്തുലിതമാക്കിയിട്ടുണ്ടെങ്കിൽ, ഹൃദയ സംബന്ധമായ അപകടസാധ്യത സ്വാഭാവികമായും കുറയുന്നു," അദ്ദേഹം പറഞ്ഞു.
“മുട്ടയുടെ മഞ്ഞക്കരുവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ല്യൂട്ടിനും സിയാക്സാന്തിനും കണ്ണുകൾക്ക് ഒരു അനുഗ്രഹമാണ്, ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്നും അകാല വാർധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. അതിനാൽ, ഇന്ന് മുതൽ അടുത്ത 30 ദിവസത്തേക്ക് എല്ലാ ദിവസവും മൂന്ന് മുട്ടകൾ കഴിക്കാൻ തുടങ്ങുക,” ഡോ. ​​വാത്സ്യ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെ ആദ്യം വെളുത്തുള്ളി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us