scorecardresearch

ഉപ്പും കുടുംബ പാരമ്പര്യവും മാത്രമല്ല; നിസാരമെന്ന് കരുതുന്ന ഈ ശീലങ്ങൾ ബിപി കൂട്ടും

നമ്മൾ നിത്യജീവിതത്തിൽ നിസാരമെന്ന് കരുതി അവഗണിക്കുന്ന ചില ദിനചര്യകളാണ് രക്തസമ്മർദം ക്രമാതീതമായി ഉയർത്തുന്നത്

നമ്മൾ നിത്യജീവിതത്തിൽ നിസാരമെന്ന് കരുതി അവഗണിക്കുന്ന ചില ദിനചര്യകളാണ് രക്തസമ്മർദം ക്രമാതീതമായി ഉയർത്തുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Blood Pressure

Source: Freepik

ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദം) എന്ന നിശബ്ദ കൊലയാളി ഇന്ന് നിരവധിപേരുടെ ഉറക്കം കെടുത്തുന്ന ഒരു ജീവിതശൈലി രോഗമാണ്. ഉപ്പിന്റെ അമിതമായ ഉപയോഗമോ പാരമ്പര്യമോ മാത്രമല്ല ഈ രോഗത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മുന്നറിയിപ്പ് നൽകുകയാണ് അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ.

Advertisment

നമ്മൾ നിത്യജീവിതത്തിൽ നിസാരമെന്ന് കരുതി അവഗണിക്കുന്ന ചില ദിനചര്യകളാണ് രക്തസമ്മർദം ക്രമാതീതമായി ഉയർത്തുന്നതെന്നും, ഈ ശീലങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തണമെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന, ബിപി വർധിപ്പിക്കുന്ന ദിനചര്യകളെക്കുറിച്ച് അറിയാം.

Also Read: രാവിലെ 4 മുട്ടയുടെ വെള്ള, ഉച്ചയ്ക്ക് ചിക്കൻ, രാത്രിയിൽ സൂപ്പ്; 71-ാം വയസിലും ശരത് കുമാറിന്റെ ആരോഗ്യ രഹസ്യം

1. ഡ്രൈവിങ് സ്ട്രെസും അന്തരീക്ഷ മലിനീകരണവും

തിരക്കേറിയ നിരത്തിലൂടെയുള്ള യാത്രകൾ അഡ്രിനാലിൻ ഹോർമോൺ വർധിപ്പിക്കുകയും താൽക്കാലികമായി രക്തസമ്മർദം ഉയർത്തുകയും ചെയ്യും. ഇത് വർഷങ്ങൾ കഴിയുമ്പോൾ ഹൈപ്പർടെൻഷനിലേക്ക് നയിച്ചേക്കാം. ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള ദിവസങ്ങളിൽ പുറത്ത് വ്യായാമം ചെയ്യുന്നത് ശരീരത്തിൽ വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസും വർധിപ്പിക്കും. ഇത് ഹ്രസ്വകാലത്തേക്ക് പോലും ബിപി വർധിപ്പിക്കാൻ കാരണമാകും.

2. അമിത ജോലിഭാരവും ദീർഘനേരമുള്ള ഇരിപ്പും

കൂടുതൽ സമയം ജോലി ചെയ്യുക, ആവശ്യത്തിന് വിശ്രമമില്ലാത്ത അവസ്ഥ എന്നിവ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഒരുപാട് നേരം ഇരിക്കുന്നത് മെറ്റബോളിക് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ഓരോ മണിക്കൂറിലും ചെറിയ ഇടവേളയെടുത്ത് നടക്കുന്നത് ഈ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

Also Read: ഒരൊറ്റ മാസം കൊണ്ട് വയറൊതുങ്ങും, അരക്കെട്ടിലെ കൊഴുപ്പ് ഉരുകിപ്പോഴും; ഇതിനോട് 'നോ' പറഞ്ഞാൽ മതി

3. സാമൂഹിക അകലവും ഉറക്കക്കുറവും

ഏകാന്തതയും ദുർബലമായ സാമൂഹിക ബന്ധങ്ങളും രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലാത്തത് (7 മണിക്കൂറിൽ കുറവ്), അല്ലെങ്കിൽ അമിതമായ ഉറക്കം (9-10 മണിക്കൂറിൽ കൂടുതൽ) എന്നിവ ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.

4. ഭക്ഷണത്തിലെ 'മറഞ്ഞിരിക്കുന്ന' വില്ലന്മാർ

പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ അളവ് ഉയർത്തുകയും ബിപി കൂട്ടുകയും ചെയ്യാം. സൂപ്പുകൾ, സോസുകൾ, സ്നാക്സുകൾ തുടങ്ങിയ പാക്കേജുചെയ്ത ഭക്ഷണങ്ങളിൽ നാം അറിയാതെ ധാരാളം ഉപ്പ് മറഞ്ഞിരിക്കുന്നു. ദിവസേന 400 മില്ലിഗ്രാമിൽ കൂടുതലുള്ള കഫീൻ ഉപയോഗവും (ചില വ്യക്തികളിൽ) മിതമായ അളവിലുള്ള മദ്യപാനവും ബിപി ഉയർത്താൻ കാരണമായേക്കാം.

5. പുകവലിയും വ്യായാമമില്ലായ്മയും

പുകവലിയും രക്തസമ്മർദം പെട്ടെന്ന് കൂട്ടുകയും ധമനികൾക്ക് ദോഷകരമാവുകയും ചെയ്യും. പതിവായി വ്യായാമം ഒഴിവാക്കുന്നത്, വിട്ടുമാറാത്ത ഹൈപ്പർടെൻഷനിലേക്ക് നയിക്കുന്ന ഏറ്റവും ശക്തമായ കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

Also Read: ഒഴിഞ്ഞ വയറ്റിൽ നെല്ലിക്ക കഴിക്കൂ; അവിശ്വസനീയം ഈ ആരോഗ്യ ഗുണങ്ങൾ

ഹൈപ്പർടെൻഷൻ ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്ന ഒന്നല്ലെന്നും, അത് നമ്മുടെ ദൈനംദിന ശീലങ്ങളാൽ രൂപപ്പെടുന്നതാണെന്നും ഡോ.കുമാർ ഓർമ്മിപ്പിക്കുന്നു. "നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങൾ തിരിച്ചറിയുക. ഒരൊറ്റ ശീലം മാത്രം ഓരോ സമയത്തും മാറ്റിയെടുക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ നിങ്ങളുടെ ധമനികൾ നിങ്ങൾക്ക് തീർച്ചയായും നന്ദി പറയും," ഡോ.സുധീർ കുമാറിന്റെ ഉപദേശം ഇതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read: ശർക്കര പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ല; എന്തുകൊണ്ട്?

Blood Pressure

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: