/indian-express-malayalam/media/media_files/2025/12/31/liver-health-2025-12-31-13-23-51.jpg)
Image Source: Freepik
അമിതമായ എണ്ണപലഹാരങ്ങളും വ്യായാമമില്ലാത്ത ജീവിതശൈലിയും കാരണം ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. എന്നാൽ ഇതിന് പരിഹാരമായി അടുക്കളയിലെ സാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ലളിതമായൊരു 'ഡിറ്റോക്സ് ഡ്രിങ്ക്' പരിചയപ്പെടുത്തുകയാണ് യുഎസിലെ ഡോ. ജോൺ വാലന്റൈൻ. വെറും ഒരു ആഴ്ച കൊണ്ട് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും വീക്കം കുറയ്ക്കാനും ഈ പാനീയം സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
Also Read: ഹൃദയാഘാതം തുടങ്ങുന്നത് ഹൃദയത്തിലല്ല; ആദ്യം പരിഹരിക്കേണ്ടത് ഈ പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ്
ആവശ്യമായ സാധനങ്ങൾ
- വെളുത്തുള്ളി അല്ലി - 3 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- പുതിനയില - ഒരു പിടി
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- പച്ച ആപ്പിൾ - 1 എണ്ണം
- നാരങ്ങ - ഒരു കഷ്ണം
- വെള്ളം - 4 കപ്പ്
Also Read: മലബന്ധം മാറിക്കിട്ടും, കൊളസ്ട്രോൾ കുറയും; വീട്ടു മുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ
തയ്യാറാക്കുന്ന വിധം
ആദ്യം നാല് കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി അല്ലി, ഇഞ്ചി, പുതിനയില, മഞ്ഞൾപ്പൊടി, കഷ്ണങ്ങളാക്കിയ ആപ്പിൾ, നാരങ്ങ എന്നിവ ചേർക്കുക. ഏകദേശം 10 മിനിറ്റ് നേരം നന്നായി തിളപ്പിക്കുക (അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ടു വെക്കുക). പാനീയം തയ്യാറായിക്കഴിഞ്ഞാൽ ഒരു ദിവസം മൂന്ന് ഗ്ലാസ് വീതം ഏഴ് ദിവസം തുടർച്ചയായി കുടിക്കാനാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്.
Also Read: ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് അതിവേഗം ഉരുക്കി കളയാം; ഫിറ്റ്‌നസ് കോച്ചിന്റെ ടിപ്‌സ്
ഇവ എങ്ങനെ സഹായിക്കുന്നു?
വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുമ്പോൾ, ഇഞ്ചി ദഹനപ്രക്രിയ വേഗത്തിലാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പുതിനയില പിത്തരസത്തിന്റെ ഉത്പാദനം വർധിപ്പിക്കും. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ആപ്പിളിലെ നാരുകളും നാരങ്ങയിലെ വൈറ്റമിൻ സിയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
ഇതൊരു മരുന്നായി കാണുന്നതിന് പകരം ജീവിതശൈലിയിൽ വരുത്തേണ്ട ഒരു നല്ല മാറ്റമായി കാണണമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഗുരുതരമായ കരൾ രോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരം പരീക്ഷണങ്ങൾ നടത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us