/indian-express-malayalam/media/media_files/2025/11/26/coffee-2025-11-26-09-25-35.jpg)
Image Source: Freepik
ഒരു ദിവസം ഒരു കപ്പ് കാപ്പി കുടിക്കാതെ എന്ത് ആശ്വാസം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കാപ്പി കരളിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതാണെങ്കിലും, കാപ്പിയുടെ അമിതമായ ഉപയോഗം ശരീരത്തിന് വരുത്തിവെക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ.
ബെംഗളൂരു സാക്ര വേൾഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. എം.രവികുമാർ കാപ്പിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന മറഞ്ഞിരിക്കുന്ന ആറ് പാർശ്വഫലങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
1. മസ്തിഷ്ക ഘടനയിലെ മാറ്റങ്ങൾ
ക്ഷീണം മാറ്റാനും ഉണർവ് നിലനിർത്താനും നമ്മൾ ആശ്രയിക്കുന്ന കാപ്പി മസ്തിഷ്കത്തിലെ ഗ്രേ മാറ്ററിനെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കം ഒഴിച്ചിരുന്ന് കാപ്പി കുടിക്കുന്നത് തലച്ചോറിന് തനിയെ സുഖപ്പെടാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. കൂടാതെ, കാപ്പിയിലെ കഫീൻ ശരീരത്തിലെ അഡെനോസിൻ റിസപ്റ്ററുകളെ തടയുന്നതുവഴി ആഴത്തിലുള്ള ഉറക്കം തടസപ്പെടുകയും ഇത് ബ്രെയിൻ ഫോഗ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
Also Read: മസ്തിഷ്കത്തിന് പ്രായമാകുന്നത് തടയാം; ഒരു ന്യൂറോളജിസ്റ്റ് പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ
2. പോഷകങ്ങളുടെ മോഷണം
ശരീരത്തിന് അത്യന്താപേക്ഷിതമായ കാൽസ്യം, ഇരുമ്പ് എന്നീ പോഷകങ്ങളുടെ ആഗിരണത്തെ കാപ്പി തടസപ്പെടുത്തുന്നു. ഭക്ഷണത്തിനൊപ്പമോ അതിനോട് അടുത്ത സമയത്തോ കാപ്പി കുടിക്കുന്നത് മൂത്രത്തിലൂടെ ഈ പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. ഇത് കാലക്രമേണ എല്ലുകളുടെ ബലക്ഷയത്തിനും അനീമിയയ്ക്കും വഴിതെളിച്ചേക്കാം. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഗ്യാസ്ട്രിക് ആസിഡ് വർധിപ്പിക്കുകയും വയറിലെ ആവരണത്തിന് വീക്കം ഉണ്ടാക്കുകയും ചെയ്യും.
3. ഹോർമോൺ വ്യതിയാനവും അകാല വാർധക്യവും
കാപ്പി കുടിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുകയും മുഖക്കുരുവിനും അകാല വാർധക്യത്തിനും കാരണമാകുകയും ചെയ്യുന്നു. ചർമ്മത്തിൽ കാണാത്ത വീക്കങ്ങൾ ഉണ്ടാകാൻ ഇത് ഒരു കാരണമാണ്.
Also Read: താൻ ഡയറ്റിങ്ങിലല്ല, ഫിറ്റായിരിക്കാൻ ചെയ്യുന്നത് ഇത് മാത്രം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി ഹൻസിക
4. ആർത്തവ ചക്രത്തിലെ മാറ്റങ്ങൾ
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാപ്പിയുടെ അമിത ഉപയോഗം ആർത്തവ ചക്രത്തെ ദോഷകരമായി ബാധിക്കാം. ഹോർമോൺ സന്തുലിതാവസ്ഥ തെറ്റുന്നതിലൂടെ ആർത്തവം ക്രമരഹിതമാകാൻ സാധ്യതയുണ്ട്. കൂടാതെ അമിതമായ ഉത്കണ്ഠയ്ക്കും ഹൃദയമിടിപ്പ് വർധിക്കാനും ഇത് കാരണമാകും.
5. ശരീരഭാരം വർധിപ്പിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമായി കാപ്പിയെ കാണാറുണ്ടെങ്കിലും, ഒരു ദിവസം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് വിപരീത ഫലമുണ്ടാക്കും. ഇത് വയറിലെ കൊഴുപ്പ് വർധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ താറുമാറാക്കാനും സാധ്യതയുണ്ട്.
Also Read: ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?
6. പല്ലുകളുടെയും വയറിന്റെയും ആരോഗ്യം
വായയിലെയും വയറ്റിലെയും ഗുണകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തെറ്റിക്കാൻ കാപ്പി കാരണമാകും. ഇത് മോണരോഗങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇതുമൂലം ഇടയ്ക്കിടെ വയറു വീർക്കുന്നതോ ചില ഭക്ഷണങ്ങളോടുള്ള അമിത പ്രതികരണമോ അനുഭവപ്പെട്ടേക്കാം.
കാപ്പി പൂർണ്ണമായും ഒഴിവാക്കണം എന്നല്ല ഇതിനർത്ഥം, മറിച്ച് അതിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അത്താഴം വൈകിയാൽ എന്ത് സംഭവിക്കും? രാത്രിഭക്ഷണം എപ്പോൾ കഴിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us