ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതുപോലെ ഓരോ വ്യക്തിയുടെയും മുലക്കണ്ണുകളും വ്യത്യസ്തമായിരിക്കാം. വാസ്തവത്തിൽ, നിങ്ങളുടെ ശരീരം നിങ്ങളെക്കാൾ നന്നായി മനസിലാക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മുലക്കണ്ണുകൾ ‘സാധാരണ’മാണോ എന്നതിനെക്കുറിച്ച് ആശങ്കെപ്പെടുകയാണെങ്കിൽ ഡോ.തനയ അതിനുള്ള മറുപടി നൽകും.
മുലക്കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ എപ്പോൾ പരിഭ്രാന്തരാകരുത്, എപ്പോൾ പരിഭ്രാന്തരാകണം, എപ്പോഴാണ് ഡോക്ടറെ സന്ദർശിക്കേണ്ടത് എന്നതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ഡോ.തനയ. മുലക്കണ്ണുകളുടെ ആകൃതി, വലുപ്പം, നിറം ഇവയൊക്കെ വ്യക്തിയുടെ ശരീര ഘടനയെ ആശ്രയിച്ചിരിക്കും. അവ എപ്പോഴും ഇങ്ങനെയായിരിക്കും, പെട്ടെന്ന് മാറ്റമുണ്ടാവില്ല.
ആകൃതി, വലിപ്പം, നിറം എന്നിവയുടെ കാര്യത്തിൽ മുലക്കണ്ണുകൾ പെട്ടെന്ന് രൂപം മാറുകയാണെങ്കിൽ ഒരു ഡോക്ടറെ സന്ദർശിക്കണം. കാരണം അതൊരു അപകടകരമായ അടയാളം ആയിരിക്കാം, ഇത് സ്തനാർബുദത്തെ സൂചിപ്പിക്കുന്നു. പതിവായി ആരോഗ്യ പരിശോധനയ്ക്ക് പോകുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരം എങ്ങനെ കാണപ്പെടുന്നുവെന്ന് അറിയുന്നതിലൂടെ ഉത്കണ്ഠ കുറയ്ക്കാൻ കഴിയുമെന്ന് ഡോ.തനയ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിനു പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എപ്പോഴും ഡോക്ടറുടെയോ മറ്റു യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.